ഒരാൾ എന്ത് ഭക്ഷിക്കണമെന്നു തീരുമാനിക്കേണ്ടത് ആരാണ് ? പെറ്റികേസുകൾപോലും ഇല്ലാത്ത നാട്ടിൽ എന്തിനാണ് ഗുണ്ടാനിയമം

ഒരാൾ എന്ത് കഴിക്കണം, എന്ത് കഴിക്കേണ്ട എന്ന് തീരുമാനിക്കുന്നത് വ്യകതിയാണ് ,ദ്വീപിലെ ജനതയാണ് തങ്ങൾ എന്താണ് ഭക്ഷിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അല്ലാതെ അഡ്മിനിസ്ട്രേറ്ററല്ല . എന്നാൽ, ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് .

0

കവരത്തി :ദ്വീപ് നിവാസികളുടെ ജിവിതം തകർത്തെറിയുന്ന പരിഷകരങ്ങളിൽനിന്നും പുതിയ നിയമങ്ങൾ ഡിസിച്ചേൽപ്പിക്കുന്നതിൽ നിന്നും അഡ്മിനിസ്ട്രേറ്റർ പിൻവാങ്ങണമെന്ന് ദ്വീപ് നിവാസിയും പത്മശ്രീ ജേതാവും സമുദ്രഗവേഷകനും അലി മണിക്ഫാൻ പറഞ്ഞു. ജനങ്ങളുമായി ഇടപെട്ട് അവരുടെ ജീവിത രീതിയും സംസ്കാരവും പഠിച്ച് കൂടിയാലോചന നടത്തി വേണം അധികാരികൾ തീരുമാനങ്ങൾ നടപ്പിലാക്കേണ്ടത്. പുതിയ അഡ്മിനിസ്ട്രേറ്റർ പെരുമാറുന്നത് വിവേചനപരമായിട്ടാണെന്നാണ് വിവരം. നിരവധി അഡ്മിനിസ്ട്രേറ്റർമാർ ദ്വീപിൽ ഭരണം നടത്തിയിട്ടുണ്ട്. ദ്വീപ് നിവാസികളുടെ ജീവിതം പഠിച്ച ശേഷമാണ് അഡ്മിനിസ്ട്രേറ്റർമാർ ഭരണം നടത്താറുള്ളത്. എന്നാൽ, അഡ്മിനിസ്ട്രേറ്റർക്ക് തോന്നുന്നതാണ് ഇപ്പോൾ ലക്ഷദ്വീപിൽ നടപ്പാക്കുന്നത്. ദ്വീപുകാരുടെ ജീവിതത്തിൽ കൈകടത്തിയാൽ പ്രശ്നങ്ങളുണ്ടാകുമെന്നും അഡ്മിനിസ്ട്രേറ്റർ ഏകധിപതിയാണെന്നും അദ്ദേഹം പറഞ്ഞു .

ഒരാൾ എന്ത് കഴിക്കണം, എന്ത് കഴിക്കേണ്ട എന്ന് തീരുമാനിക്കുന്നത് വ്യകതിയാണ് ,ദ്വീപിലെ ജനതയാണ് തങ്ങൾ എന്താണ് ഭക്ഷിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അല്ലാതെ അഡ്മിനിസ്ട്രേറ്ററല്ല . എന്നാൽ, ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് . ഗോവധ നിരോധനത്തിന്‍റെ ആവശ്യമില്ല. ഒരാൾ കഴിക്കുന്നത് തന്നെ മറ്റൊരാൾ കഴിക്കണമെന്ന് നിർബന്ധിക്കാൻ ആർക്കും അവകാശമില്ല. ഏത് ഭക്ഷണം കഴിക്കാനും ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്.ദ്വീപ് നിവാസികളും ഇന്ത്യൻ പൗരൻ മരനാണ്

ആരുമായും യുദ്ധം ചെയ്ത പാരമ്പര്യം ആരോടും കലാപമോ വൈരാഗ്യമോ ഞങ്ങൾക്ക് ഇല്ല ലക്ഷദ്വീപ് കുറ്റകൃത്യങ്ങളോ പ്രശ്നങ്ങളോ ഇല്ലാത്ത സ്ഥലമാണ്.പിന്നെ എന്തിനാണ് ഗുണ്ടാ നിയമം ഗുണ്ടാ ആക്ട് കൊണ്ടുവരേണ്ടത് ഗുണ്ടകൾ ഉള്ള സ്ഥലത്താണ്. ഗുണ്ടകൾ ഇല്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്റ്റിന്റെ ആവശ്യമില്ല. അവിടുത്തെ ജയിലുകൾ വെറുതെ കിടക്കുകയാണ്. വെറുതേ കുറച്ചു പേർക്ക് ജോലി കൊടുക്കാൻ വേണ്ടിയാണ് ദ്വീപിൽ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. പിന്നെ, എന്തിനാണ് ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്നും അലി മാണിക് ഫാൻ ചോദിക്കുന്നു.
ദ്വീപ് നിവാസികളുടെ പ്രശ്നങ്ങൾ പരിഹാരം കാണണുന്നതുവരെ പ്രക്ഷോപം തുടരുമെന്ന് അഡ്മിനിസ്ട്രേറ്റർ കേന്ദ്രം തിരിച്ചു വിളിക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു
അതേസമയം അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ നാളെ ദ്വീപിൽ വീണ്ടും സർവ്വകക്ഷി യോഗം ചേരും . ബി ജെ പി ഉൾപ്പെടെ ഉള്ള രാഷ്രിയ കക്ഷികൾ യോഗത്തിൾ പങ്കെടുക്കും.

അലി മാണിക്ഫാൻആരാണ് ?

പ്രശസ്തനായ സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ് അലി മാണിക്ഫാൻ. ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. പഴയ കാലത്ത് ദ്വീപിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായതിനാൽ പിതാവ് അലി മാണിക്ഫാനെ കേരളത്തിലെ കണ്ണൂരിലേക്ക് ഔപചാരിക വിദ്യഭ്യാസത്തിനായി അയച്ചു. എന്നാൽ വ്യവസ്ഥാപിത വിദ്യാഭ്യാസരീതിക്ക് എതിരായിരുന്നതിനാൽ അദ്ദേഹം വിദ്യാഭ്യാസം ഉപേക്ഷിക്കുകയും മിനിക്കോയിയിലേക്ക് മടങ്ങുകയും ചെയ്തു. വിദ്യാഭ്യാസം സ്വയം ആർജ്ജിക്കേണ്ടതാണെന്നാണ് ആദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ തന്നെ മാതൃഭാഷയായ ദിവേഹിക്കുപുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, പേർഷ്യൻ, സംസ്കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടി. തുടർന്ന് സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദ്വീപിന്റെ തനതു സമ്പത്തായ കപ്പൽനിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അറിവ് സമ്പാദിക്കുന്നതിൽ അദ്ദേഹം സമയം വിനിയോഗിച്ചു. 1956ൽ അദ്ധ്യാപകനായും തുടർന്ന് ഇന്ത്യ ഗവർമെന്റിന്റെ ചീഫ് സിവിൽ ഒഫീഷ്യലിന്റെ ഓഫീസിലും ജോലി ചെയ്തു.എന്നാൽ സമുദ്ര ഗവേഷണത്തോടുള്ള താത്പര്യം മൂലം 1960ൽ ഫിഷറീസ് വകുപ്പിൽ ഗവേഷകനായി ചേർന്നു.

സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം, ലളിതമായ വേഷവിധാനവും പരിസ്ഥിതിക്കിണങ്ങിയ ജീവിത ശൈലിയും ഭക്ഷണശീലങ്ങളും മുന്നോട്ടുവെക്കുകയും തന്റെ ആശയങ്ങളുടെ പ്രായോഗിക രൂപമായി ജിവിക്കുകയും ചെയ്യുന്നു[അവലംബം ആവശ്യമാണ്]. സ്വന്തം വീട്ടിലെ വൈദ്യൂതോപകരണങ്ങളും വൈദ്യുതോർജ്ജം വരെ സ്വന്തമായി വികസിപ്പിച്ചുപയോഗിക്കുന്നു
അലി മണിക്ഫാന്റെ പേരിൽ ഒരു മത്സ്യ വർഗം അറിയപ്പെടുന്നു. അലിമണിക് ഫാൻ കണ്ടെത്തിയ ഈ സ്പീഷ്യസാണ് അബൂഡഫ്ഡഫ് മണിക്ഫാനി (അബൂഡെഫ്ഡഫ് മണിക്ഫാനി).ഡഫ്സഫ് മൽസ്യവർത്തിലെ അനേകം സ്പീഷ്യസുകളിലൊന്നാണിത്. പ്രശസ്ത മറൈൻ ബയോളജിസ്റ്റും സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടറുമായ ഡോ. എസ്.ജോൺസ് അപൂർവ്വയിനത്തിൽ പെട്ട മത്സ്യങ്ങളെ വർഗീകരിച്ചപ്പോൾ മണിക്ഫാന്റെ ഈ നേട്ടത്തെ പ്രത്യേകം പരാമർശിക്കുന്നു. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്

You might also like

-