ആരാണ് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും
സൈന്യത്തിന്‍റെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിതാ ഓഫീസറാണ് ഗുജറാത്ത് സ്വദേശിയായ സോഫിയ ഖുറേഷി. മുത്തച്ഛന്റെ പാത പിന്തുടർന്ന് സൈന്യത്തിലെത്തിയ സോഫിയയുടെ ഭർത്താവും സൈനിക ഓഫീസറാണ്
ഡൽഹി |ഇന്ത്യൻ സ്ത്രീകളുടെ നെറ്റിയിലെ സന്ദുരം മയിച്ചവരെ തേടിപ്പിടിച്ചു ശിക്ഷിക്കാൻ രാജ്യം നിയോഗിച്ചത് ഭാരതത്തിന്റെ കരുത്തിന്റെ പ്രതീകങ്ങളായ വനിതകളെ തന്നെ,ഭീകരർ എന്ന ഭീരുക്കളേ അവരടെ മടയിൽ കയറി വേട്ടയാടി പിടിക്കാൻ ഭാരത്തിലെ സ്ത്രീകളെ തന്നെ നിയോഗിച്ചത് ഇന്ത്യ എന്നത് എന്താണെന്നു പാകിസ്താന് മനസ്സിലാക്കിക്കൊടുക്കാൻ രാജ്യം ഒരുക്കിയ നിയോഗം
ഭീകരരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തി പാകിസ്താനെ കിടുകിടാ വിറപ്പിച്ച ഇന്ത്യൻ സേനക്ക് ചുക്കാൻ പിച്ചൂ ഓപ്പറേഷൻ സിന്ദുറി റീനുനേതൃത്വം നൽകിയതും രണ്ട് വനിതാ സൈനിക ഓഫീസർമാർ . പാകിസ്താനെതിരായ സൈനിക നടപടി വിശദീകരിക്കാൻ ഇതാദ്യമായി രാജ്യം നിയോഗിച്ചത് രണ്ട് വനിതാ ഉദ്യോഗസ്ഥരെയായിരുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും. ഇന്ന് പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയതും ഇവർ തന്നെ. ഹിമാൻഷി നർവാൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ കണ്ണീരിന് മറുപടി നൽകാൻ രാജ്യം നിയോഗിച്ചവർ.
സൈന്യത്തിന്‍റെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിതാ ഓഫീസറാണ് ഗുജറാത്ത് സ്വദേശിയായ സോഫിയ ഖുറേഷി. മുത്തച്ഛന്റെ പാത പിന്തുടർന്ന് സൈന്യത്തിലെത്തിയ സോഫിയയുടെ ഭർത്താവും സൈനിക ഓഫീസറാണ് . സൈനിക ആശയ വിനിമയം കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ആര്‍മി കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി, 1999 ൽ ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തിൽ എത്തിയത്. 2016 ൽ 18 രാജ്യങ്ങൾ പങ്കെടുത്ത ഫോഴ്സ്-18 സൈനികാഭ്യാസത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് സോഫിയ ഖുറേഷിയാണ്. ഫോഴ്സ്-18 ലെ ഏക വനിതാ കണ്ടിജന്റ് കമാൻഡർ എന്ന നേട്ടവും സോഫിയയ്ക്ക് സ്വന്തം. 2006ൽ, കോംഗോയിലെ UN പീസ് കീപ്പിംങ് ഓപ്പറേഷനിൽ സൈനിക നിരീക്ഷകയായി സോഫിയ ഖുറേഷി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട് 2016ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്നറിയപ്പെടുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിന് നേതൃത്വം കൊടുത്ത ആദ്യ വനിത ഉദ്യോഗസ്ഥ എന്ന നേട്ടവും സോഫിയ ഖുറേഷി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്.
ആസിയാന്‍ അംഗങ്ങള്‍ അടക്കം ഈ സൈനിക അഭ്യാസത്തിൽ പങ്കെടുത്തിരുന്നു. 18 സൈനിക സംഘങ്ങള്‍ പങ്കെടുത്തതില്‍ ലെഫ്റ്റനന്റ് കേണല്‍ സോഫിയ ഖുറേഷി മാത്രമായിരുന്നു സൈനിക സംഘത്തിന് നേതൃത്വം നല്‍കിയ ഏക വനിതാ ഉദ്യോഗസ്ഥ. 2006ല്‍ കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന മിഷനിലും സൈനിക നിരീക്ഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു സ്ത്രീ എന്നതിലുപരി അവരുടെ കഴിവും പ്രയത്‌നവുമാണ് സോഫിയയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തും പറഞ്ഞിരുന്നു.
.കുട്ടിക്കാലത്ത് കണ്ട സ്വപ്‌നത്തിൽ നിന്നാണ് വ്യോമസേനയിലേക്കുള്ള വിംഗ് കമാൻഡർ വ്യോമിക സിങിന്റെ യാത്ര ആരംഭിച്ചത്. ആകാശവുമായി ബന്ധിപ്പിക്കുന്ന വ്യോമിക എന്ന തന്റെ പേരിന്റെ അർത്ഥം ആഗ്രഹവുമായി കൂടുതൽ ബന്ധിപ്പിച്ചു. ആദ്യം വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി. 2019 ഡിസംബർ 18ന് ഫ്ലൈയിംഗ് ബ്രാഞ്ചിൽ സ്ഥിരം കമ്മീഷൻ. ഹിമാചൽപ്രദേശിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മണിറംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സെർവീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു വ്യോമിക. 2020ൽ അരുണാചൽ പ്രദേശിൽ നിർണായകമായ ഒരു രക്ഷാപ്രവർത്തനദൗത്യത്തിൽ മികവു തെളിയിച്ചിട്ടുണ്ട്.