യൂറോപ്പില്‍ കൊറോണ ബാധിച്ച് മരിച്ച 95 ശതമാനം പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവർ ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് ബാധിച്ച 80 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലേറെ പേരും മരണമടഞ്ഞു
ജനീവ: യൂറോപ്പില്‍ കൊറോണ ബാധിച്ച് മരിച്ച 95 ശതമാനം പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരെന്ന് . ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ബാധിച്ച 80 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലേറെ പേരും മരണമടഞ്ഞു.എന്നാല്‍ കൊറോണ ചെറുപ്പക്കാരെ ബാധിക്കില്ല എന്നതല്ല ഇതിന്റെ അര്‍ത്ഥമെന്ന് ഡോ. ഹാന്‍സ് ക്ലൂജ് പറഞ്ഞു. കോപ്പന്‍ഹേഗില്‍ നടന്ന ഓണ്‍സൈന്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെറുപ്പക്കാരിലും കൗമാരക്കാരിലും രോഗബാധ കണ്ടെത്താറുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാകാറുണ്ട്. ചിലര്‍ മരണമടയുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്ന 100 വയസിന് മുകളില്‍ പ്രായമുള്ളവര്‍ രക്ഷപ്പെടുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
50 വയസിന് താഴെയുള്ളവരില്‍ 10 മുതല്‍ 15 ശതമാനം വരെയുള്ള ആളുകള്‍ക്കാണ് വൈറസ് ബാധയുണ്ടായതെന്നാണ് യു എന്‍ ഏജന്‍സി പറയുന്നത്.