കൗമാരക്കാരനെ 16 തവണ നിറയൊഴിച്ച കൊലപ്പെടുത്തിയ പോലീസ് ഓഫീസര്‍ക്കും 81 മാസം തടവ്
വെടിയേറ്റു നിലത്തു വീണ ലക്വനു നേരെ തുടരെ തുടരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നര ഇഞ്ച് വലിപ്പമുള്ള മടക്കിവെക്കാവുന്ന കത്തി കണ്ടതാണ് വെടിവെക്കാന്‍ കാരണമെന്ന് പോലീസ് വാദിച്ചു. പോലീസ് ക്യാമറ പരിശോധിച്ചതോടെ പോലീസിന്റെ വാദം പൊളിയുകയായിരുന്നു.
ചിക്കാഗൊ: രാജ്യം ഒട്ടാകെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ പ്രതിഷേധത്തിനിടയാക്കിയ കൗമാരക്കാരന്‍ ലക്വന്‍ മെക് ഡൊണാള്‍ഡിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വൈറ്റ് പോലീസ് ഓഫീസര്‍ വാന്‍ ഡൈക്കിനെ(ഢമി ഉ്യസ)െ നെ 81 മാസം ജയിലിലടയ്ക്കാന്‍ ചിക്കാഗൊ ജഡ്ജി ജനുവരി 18 വെള്ളിയാഴ്ച ഉത്തരവിട്ടു.
മെക്ക് ഡൊണാള്‍ഡിനു നേരെ ഉതിര്‍ത്ത 16 വെടിയുണ്ടകള്‍ക്ക് 16 കൗണ്ട്‌സ് ഓഫ് അഗ്രവേറ്റഡ് ബാറ്ററിയായിട്ടാണ് പോലീസ് ഓഫീസര്‍ക്ക് നേരെ സെക്കന്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിരുന്നത്.കേസ്സിനാസ്പദമായ സംഭവം2014 ഒക്ടോബര്‍ 20നായിരുന്നു.വഴിയിലൂടെ ബഹളം വെച്ചു നടക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. പോലീസിനെ കണ്ടയുടന്‍ ലക്വന്‍ സംഭവ സ്ഥലത്തുനിന്നും മാറിപോയെങ്കിലും പോലീസ് വെടിവെക്കുകയായിരുന്നു.