‘പു…ല ……….ടി മോനേ ‘ ലൈംഗിക തൊഴിലാളിയുടെ മകന്‍’ എന്നാണ് അർഥം? ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി
പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.പ്രതിയും മറ്റു രണ്ടു പേരും ചേര്‍ന്ന് ഒരുപിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരാളുമായി നടത്തിയ വഴക്കിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴക്കിനിടെ പ്രതി പരാതിക്കാരനെ ‘പു……….ടി മോനേ’ എന്ന് വിളിച്ചു എന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്

കൊച്ചി| ‘പു……….ടി മോനേ’ എന്നുള്ള തെറിവിളി ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ‘ലൈംഗിക തൊഴിലാളിയുടെ മകന്‍’ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്നും ഇത് ജാതി അധിക്ഷേപമല്ലെന്നും ജസ്റ്റിസ് എസ് സുധ നീരീക്ഷിച്ചു. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.പ്രതിയും മറ്റു രണ്ടു പേരും ചേര്‍ന്ന് ഒരുപിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരാളുമായി നടത്തിയ വഴക്കിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴക്കിനിടെ പ്രതി പരാതിക്കാരനെ ‘പു……….ടി മോനേ’ എന്ന് വിളിച്ചു എന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.മൂന്ന് പേര്‍ക്കെതിരേയും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പട്ടിക ജാതി-പട്ടിക വര്‍ഗ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പട്ടിക ജാതി-പട്ടിക വര്‍ഗ നിയപ്രകാരമുള്ള കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതിയില്‍ പ്രതി ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും തള്ളുകയായിരുന്നു. തുര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.പരാതിക്കാരന്‍ ഒരു പ്രത്യേക ജാതിയില്‍ പെട്ടയാളായതു കൊണ്ട് നടത്തുന്ന അവഹേളനം മാത്രമേ ഈ നിയമത്തിന്റെ പരിധിയില്‍ വരൂവെന്നും പരാതിക്കാരന്റെ ബന്ധുവിന്റെ വാഹനവുമായി ബന്ധപ്പെട്ടാണ് ഈ കേസില്‍ തര്‍ക്കമുണ്ടായിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി