30 കോടി രൂപയുടെ തിമിംഗല ഛർദിൽ (ആബര്‍ഗ്രിസ്) പിടികൂടി

വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. ചേറ്റുവയില്‍ പിടിച്ചെടുത്ത ആബറിന് പതിനെട്ട് കിലോയോളം ഭാരമുണ്ട്.ആഗോളവിപണിയില്‍ വിലയേറിയ വസ്തുക്കളില്‍ ഒന്നാണ് അംബര്‍ഗ്രിസ്. സുഗന്ധലേപനത്തിനായാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത്.

0

ത്രിശൂർ :സുഗന്ധലേപന വിപണിയിൽ 30 കോടി രൂപ വില വരുന്ന തിമിംഗല ഛർദിൽ (ആബര്‍ഗ്രിസ്) തൃശൂരില്‍ പിടികൂടി. തൃശൂര്‍ ചേറ്റുവയിൽ നിന്നാണ് 18 കിലോ ഭാരം വരുന്ന ആബര്‍ ഗ്രിസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വനം വിജിലൻസ് കസ്റ്റഡിയിലെടുത്തു.വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. ചേറ്റുവയില്‍ പിടിച്ചെടുത്ത ആബറിന് പതിനെട്ട് കിലോയോളം ഭാരമുണ്ട്.

ആഗോളവിപണിയില്‍ വിലയേറിയ വസ്തുക്കളില്‍ ഒന്നാണ് അംബര്‍ഗ്രിസ്. സുഗന്ധലേപനത്തിനായാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത്. എന്നാല്‍ 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത് കൈവശം വെക്കുന്നതും വില്‍ക്കുന്നതും മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന ആം​ബ​ര്‍​ഗ്രി​സ് കേ​ര​ള​ത്തി​ല്‍​ നി​ന്നും പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്..ക​ട​ലി​ലെ നി​ധി, ഒ​ഴു​കു​ന്ന സ്വ​ര്‍​ണം എ​ന്നൊ​ക്കെ​യാ​ണ് സ്പേം ​തി​മിം​ഗ​ല​ങ്ങ​ളു​ടെ ഛര്‍​ദി അ​ഥ​വാ ആം​ബ​ര്‍​ഗ്രി​സ് അ​റി​യ​പ്പെ​ടു​ന്ന​ത്. സ്പേം ​തി​മിം​ഗ​ല​ത്തി​ന്‍റെ സ്ര​വ​മാ​ണി​ത്. അ​ത്യ​പൂ​ര്‍​വ​മാ​യി മാ​ത്രം ല​ഭി​ക്കു​ന്ന വ​സ്തു​വാ​ണി​ത്. തി​മിം​ഗ​ല​ങ്ങ​ള്‍ ഇ​ട​യ്ക്ക് ഛര്‍​ദി​ച്ചു​ക​ള​യു​ന്ന ഈ ​വ​സ്തു, ജ​ല​നി​ര​പ്പി​ലൂ​ടെ ഒ​ഴു​കി ന​ട​ക്കും. ഒ​മാ​ന്‍ തീ​രം ആം​ബ​ര്‍​ഗ്രി​സ് സാ​ന്നി​ധ്യ​ത്തി​ന് പേ​രു​കേ​ട്ട​താ​ണ്. പ്ര​ധാ​ന​മാ​യും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നാ​ണ് ആം​ബ​ര്‍​ഗ്രി​സ് ഉ​പ​യോ​ഗി​ക്കു​ക.

You might also like

-