“മോദിയോട് മമതയില്ല “പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി വിരമിച്ചു ഇനി മമതയുടെ ഉപദേഷ്ടാവ്

കേന്ദ്രത്തിന്റെ സർവ്വീസ് നീട്ടിനൽകാലിന് കാത്ത് നിൽക്കാതെ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാദ്ധ്യായ സർവീസിൽ നിന്നും വിരമിച്ചു

0

കൊൽക്കൊത്ത :പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യയെ ചൊല്ലി പോര് മുറുകുന്നതിനിടെ നിര്‍ണ്ണായക നീക്കവുമായി മമത ബാനര്‍ജി. ഇന്ന് വിരമിക്കാനിരിക്കുന്ന ആലാപൻ ബന്ധോപാധ്യയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിനിയമിച്ചു കേന്ദ്രത്തിന് തിരിച്ചടി നൽകി മമത ബാനർജി

കേന്ദ്രത്തിന്റെ സർവ്വീസ് നീട്ടിനൽകലിന് കാത്ത് നിൽക്കാതെ
പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാദ്ധ്യായ സർവീസിൽ നിന്നും വിരമിച്ചു. അദ്ദേഹം ഇനി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി അടുത്ത മൂന്ന് വർഷം സേവനം അനുഷ്ഠിക്കും. മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യമറിയിച്ചത്. ചീഫ് സെക്രട്ടറിയെ ഡൽഹിയിലേക്ക് അയക്കില്ലെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് മമതയുടെ നിർണായക പ്രഖ്യാപനം.

യാസ് കൊടുങ്കാറ്റ് പുനരധിവാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് മമത വിട്ടുനിന്നതിനു മണിക്കൂറുകൾക്ക് ശേഷം ചീഫ് സെക്രട്ടറിയോട് ഇന്ന് രാവിലെ പത്തിന് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇന്ന് സർവീസ് അവസാനിക്കുന്ന ആലാപൻ ബന്ദോപാദ്ധ്യായക്ക് സർവീസ് നീട്ടിനൽകുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും ഇത് നിരസിച്ചാണ് പുതിയ നിയമനം. അദ്ദേഹം വിരമിച്ചതിനെ തുടർന്ന് എച്.കെ ദ്വിവേദി പുതിയ ചീഫ് സെക്രട്ടറിയാകുമെന്നും മമത അറിയിച്ചു.കേന്ദ്ര സർവീസിലേക്ക് തിരികെ വിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായെ ഉടൻ വിട്ടുനൽകാനാകില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി പ്രധാനമന്ത്രിക്ക് ഇന്ന് കത്ത് അയച്ചിരുന്നു.

You might also like

-