സമ്മാന തുകകളിലും ടിക്കറ്റ് വിലയിലും മാറ്റം വരുത്തി പ്രതിവാര ഭാഗ്യകുറികൾ

0

തിരുവനന്തപുരം: പ്രതിവാര ഭാ​ഗ്യക്കുറികളില്‍ പുത്തന്‍ മാറ്റങ്ങളുമായി ലോട്ടറി വകുപ്പ്. മാര്‍ച്ച്‌ ഒന്ന് മുതലാകും സമ്മാന തുകകളിലും ടിക്കറ്റ് വിലകളിലും മാറ്റമുണ്ടാകുക. ഇനി മുതല്‍ എല്ലാ ലോട്ടറി ടിക്കറ്റുകളുടെയും വില 40 രൂപയാണ്. 50 രൂപയായിരുന്ന കാരുണ്യ ടിക്കറ്റിന് പത്ത് രൂപ കുറയുകയും പൗര്‍ണമി, വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യപ്ലസ്, നിര്‍മല്‍ എന്നീ ഭാ​ഗ്യക്കുറികള്‍ക്ക് പത്ത് രൂപ വീതം കൂടുകയും ചെയ്യും. നിലവില്‍ ഈ ടിക്കറ്റുകളുടെ വില മുപ്പത് രൂപയായിരുന്നു.

You might also like

-