സംസ്ഥാനത്ത് മഴ ഒഴിയുന്നു.
വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ഏറെ നാശം വിതച്ച ജില്ലയാണ് വയനാട്. പലയിടത്തും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടായിരുന്നു. ഇന്ന് മഴ മാറി നിൽക്കുന്നു എന്നത് ശുഭസൂചനയാണ്.
കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നതിനിടെ ആശ്വാസമായി സംസ്ഥാനത്ത് മഴ ഒഴിയുന്നു. മഴ ഒഴിഞ്ഞതോടെ പുഴകളിലെ ജലനിരപ്പും താഴുന്നുണ്ട്. പൂർണ്ണമായും മഴ മാറിയിട്ടില്ലെങ്കിൽ പോലും സാവധാനത്തിൽ മഴ പെയ്തൊഴിയുന്ന കാഴ്ചയാണ് നിലവിൽ ഉള്ളത്.
വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ഏറെ നാശം വിതച്ച ജില്ലയാണ് വയനാട്. പലയിടത്തും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടായിരുന്നു. ഇന്ന് മഴ മാറി നിൽക്കുന്നു എന്നത് ശുഭസൂചനയാണ്.
മലപ്പുറത്തും മഴയ്ക്ക് ശമനമുണ്ട്. കവളപ്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായത് കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത കനത്ത മഴയായിരുന്നു. ഇന്ന് മഴ മാറിയതോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായിട്ടുണ്ട്. കണ്ണൂരിൽ മഴ മാറി ആകാശം തെളിഞ്ഞു.
എറണാകുളം ജില്ലയിലും മഴ മാറി നിൽക്കുകയാണ്. ദിവസങ്ങൾക്കു ശേഷം സൂര്യപ്രകാശം ഭൂമി തൊട്ട കാഴ്ചയാണ് ജില്ലയിൽ കാണുന്നത്. കോഴിക്കോടും മഴയ്ക്ക് ശമനമുണ്ട്. എങ്കിലും വന മേഖലകളിൽ മഴ പെയ്യുന്നുണ്ട്. മഴ പെയ്തൊഴിയുന്നു എന്ന സൂചന തന്നെയാണ് കോഴിക്കോടു നിന്നും ലഭിക്കുന്നത്.
സംസ്ഥാനത്താകെ മഴ മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നും നാളെയുമായി മഴ പൂർണ്ണമായും ഒഴിയുമെന്നാണ് കണക്കുകൂട്ടൽ.