കൈയ്യിൽ പണമുള്ളവർ മാത്രം വാക്സിൻ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല: മുഖ്യമന്ത്രി

സംസ്ഥാനങ്ങൾക്ക് ക്വോട്ട നിശ്ചയിക്കാത്തത് വാക്സിന് മത്സരം ഉണ്ടാക്കും. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന അവസ്ഥയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം.

0

തിരുവനന്തപുരം ;വാക്സിൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് കൈമാറിയത് പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നൽകിയ വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കാണ് നൽകാൻ തീരുമാനിച്ചത്.“400 രൂപയ്ക്ക് വാക്സിൻ വാങ്ങണമെങ്കിൽ 1300 കോടി സംസ്ഥാനത്തിന് അധിക ബാധ്യത വരും. മഹാമാരി കാലത്ത് ഇത് സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യതയാണ്. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി”. എന്നാൽ എല്ലാം സംസ്ഥാനങ്ങളും ആവശ്യപ്പെട്ട കാര്യത്തിൽ പ്രധാനമന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് ക്വോട്ട നിശ്ചയിക്കാത്തത് വാക്സിന് മത്സരം ഉണ്ടാക്കും. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന അവസ്ഥയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം.
കൈയ്യിൽ പണമുള്ളവർ മാത്രം വാക്സിൻ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല. ജനത്തിന് നൽകിയ വാക്ക് സംസ്ഥാനം പാലിക്കുക തന്നെ ചെയ്യും. മഹാമാരിയെ തടയാൻ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ മാർഗമാണ് വാക്സിൻ. വാക്സിൻ പരമാവധി പേരിലേക്ക് എത്രയും വേഗത്തിലെത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സർക്കാർ പ്രവർത്തിക്കും. ഇതിന് സർക്കാരിന് ഏറ്റവും വലിയ പിന്തുണ ജനം തന്നെയാണ്. യുവാക്കളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ആവേശകരമായി പ്രവർത്തിച്ചു.
സിഎംഡിആർഎഫിലേക്ക് ഇന്നലെ മുതൽ സംഭാവനകൾ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് മാത്രം ഒരു കോടിയിലേറെ രൂപ എത്തി. സമൂഹത്തിനാകെ വാക്സിനേഷൻ രോഗപ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന തിരിച്ചറിവോടെ സാമ്പത്തികമായി സഹായിക്കാൻ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും തയ്യാറാവുന്നു.
പ്രതിസന്ധി ഘട്ടത്തിൽ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും ഒത്തൊരുമിക്കുന്ന ജനതയാണ്, ലോകത്തിന് മാതൃക. ആരുടെയും ആഹ്വാനം അനുസരിച്ചല്ല, ജനം സ്വയമേ മുന്നോട്ട് വന്ന് സംഭാവനകൾ നൽകുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സംഭാവനകളെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായുമാർഗം രോഗബാധയ്ക്ക് സാധ്യത കൂടിയെന്ന് ലാൻസെറ്റിന്റെ പുതിയ പഠനം പറയുന്നുണ്ടെന്നും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വായു വഴി വൈറസ് എത്തി കൊവിഡ് ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം വരാനുള്ള സാധ്യത വളരെ കൂടും. മാസ്കുകളുടെ ശരിയായ ഉപയോഗം കർശനമായി പിന്തുടരണം.
എസി ഹാളുകൾ, അടച്ചിട്ട മുറികൾ ഇവയൊക്കെ വലിയ തോതിൽ രോഗവ്യാപന സാധ്യതയുണ്ടാക്കും. രോഗലക്ഷണം കണ്ടയുടനെ ടെസ്റ്റിം​ഗിന് വിധേയരാകാൻ എല്ലാവരും തയ്യാറാകണം. വ്യാപനം രൂക്ഷമായതിനാൽ ആ ലക്ഷണങ്ങൾ കൊവിഡിന്റെതാകാൻ സാധ്യത കൂടുതലാണ്.
തൊട്ടടുത്ത ടെസ്റ്റിങ് സെന്ററിൽ ചെന്ന് പരിശോധന നടത്തണം. ആവശ്യമായ ചികിത്സയും മുൻകരുതലും സ്വീകരിക്കണം. ആർടിപിസിആർ ടെസ്റ്റ് ചെയ്തവർ രോഗ ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഐസൊലേഷനിൽ കഴിയണം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ പരമാവധി സൗകര്യം ഒരുക്കും. മറ്റ് രോഗമുള്ളവർക്കും വയോജനങ്ങൾക്കും പ്രത്യേക കൗണ്ടർ തുറക്കും. ആദിവാസി മേഖലകളിൽ വാക്സിനേഷന് സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

കേന്ദ്ര സര്ക്കാര് സ്വീകരിച്ച പുതിയ വാക്സിന് നയം സംസ്ഥാനങ്ങള്ക്കു മേല് വലിയ ഭാരം അടിച്ചേല്പ്പിക്കുന്നതാണ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ വീഡിയോ കോണ്ഫറന്സില് വ്യക്തമായി പറഞ്ഞിരുന്നു. വാക്സിന് വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്ക്ക് കൈമാറിയതാണ് പ്രശ്നം. കേന്ദ്ര സര്ക്കാരിനു 150 രൂപയ്ക്ക് നല്കുന്ന വാക്സിന് സംസ്ഥാന സര്ക്കാരുകള്ക്ക് 400 രൂപയ്ക്കാണ് സീറം ഇന്സ്റ്റിറ്റ്യൂട്ട് നല്കാന് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങള്ക്ക് ക്വോട്ട നിശ്ചയിക്കാത്തതിനാല് വാക്സിനു വേണ്ടിയുള്ള മത്സരവും ഉടലെടുക്കും. ലക്ഷക്കണക്കിനു മനുഷ്യരെ നിത്യേന രോഗികളാക്കുന്ന മഹാമാരിയെ നേരിടുമ്പോള് ഒട്ടും ആശാസ്യമായ അവസ്ഥയല്ല ഇത്. സാമ്പത്തിക പ്രതിസന്ധികളില് ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല് വിഷമകതകളിലേയ്ക്ക് തള്ളിവിടുന്നതാണ് വാക്സിന് നയം. കയ്യില് പണമുള്ളവര് മാത്രം വാക്സിന് സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാകില്ല.
സ്വതന്ത്ര ഇന്ത്യയില് ഇത്ര കാലം തുടര്ന്നു വന്ന സൗജന്യവും സാര്വത്രികവുമായ വാക്സിനേഷന് എന്ന നയം നടപ്പിലാക്കാന് തന്നെയാണ് സംസ്ഥാന സര്ക്കാരിന്റെ തീരുമാനം. ജനങ്ങള്ക്ക് നല്കിയ വാക്ക് പാലിക്കുക തന്നെ ചെയ്യും. ഈ മഹാമാരിയെ തടയാന് നമുക്ക് മുന്പിലുള്ള ഏറ്റവും ഫലപ്രദമായ മാര്ഗമാണ് വാക്സിനേഷന്. ഭൂരിഭാഗം പേരും വാക്സിന് സ്വീകരിച്ചു കഴിഞ്ഞാല് മാത്രമേ, സമൂഹത്തിനും പ്രതിരോധം ആര്ജ്ജിക്കാന് സാധിക്കൂ. ജനങ്ങളുടെ ജീവന് കാക്കുന്നതിനോടൊപ്പം, നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വാക്സിനേഷന് എത്രയും പെട്ടെന്ന് പരമാവധി ആളുകളിലേക്ക് എത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സര്ക്കാര് പ്രവര്ത്തിക്കും.
ഇക്കാര്യത്തില് സര്ക്കാരിനേറ്റവും വലിയ പിന്തുണയായി മാറുന്നത് ജനങ്ങള് തന്നെയാണ്. ഇന്നലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി യുവതലമുറയുടെ ആവേശകരമായ പ്രതികരണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. വാക്സിനുകള് വാങ്ങുന്നതിലേയ്ക്കായി സിഎംഡിആര്എഫിലേക്ക് സംഭാവനകള് ഇന്നലെ മുതല് വന്നുകൊണ്ടിരിക്കുകയാണ്. ഇന്നുമാത്രം ഒരുകോടിയിലധികം രൂപയാണ് ഇങ്ങനെ എത്തിയത്. പ്രതിസന്ധി ഘട്ടങ്ങളില്, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. കേരളീയന് എന്ന നിലയില് അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങള് സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകള് നല്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്നിന്നും വാക്സിന് വാങ്ങാനുള്ള സംഭാവന എത്തുകയാണ്.
ഇത്തരത്തില് വാക്സിന് വാങ്ങുന്നതിനായി ജനങ്ങള് നല്കുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആര്എഫില് പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും. ഇപ്പോള് വാക്സിനേഷന് സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില് കൂടുതല് ആളുകള് പങ്കാളികളാകണമെന്ന് അഭ്യര്ത്ഥിക്കുകയാണ്. വ്യക്തികള് മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്ക്കണം. വാക്സിനേഷന് ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില് നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേര്തിരിവുകളെ മറികടന്ന് വാക്സിന് ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നില്ക്കാം.
0:00 / 7:10
Jayadevan Kg, Anilkumar Ck and 2.2K others
404 shares
Like

Comment
Share
You might also like

-