“ഞങ്ങള്‍ ഒരു കുടുംബമാണെന്നും ഇവരെ സംഘി അളിയാ എന്ന് വിളിക്കരുത് “വിവാദങ്ങൾക്കിടെ അർജുന്റെ കുടുംബത്തെ കണ്ട് മനാഫ്
ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒന്നുമുണ്ടാകില്ലെന്ന് കുടുംബത്തിന് മനാഫ് ഉറപ്പ് നൽകി. പരസ്പര സ്നേഹത്തോടെ മുന്നോട്ട് പോകാമെന്നും മനാഫ് പറഞ്ഞു. മനാഫും അർജുന്റെ കുടുബവും പങ്കെടുത്ത മധ്യസ്ഥ ചർച്ചയ്ക്ക് ശേഷമായിരുന്നു മനാഫിന്റെ പ്രതികരണം.
കോഴിക്കോട് |വിവാദങ്ങൾക്കിടെ അർജുനന്റെ കുടംബത്തെ സന്ദര്ശിച്ച് മനാഫ് ഞങ്ങള്‍ ഒരു കുടുംബമാണെന്നും ഇവരെ സംഘി അളിയാ എന്ന് വിളിക്കരുതെന്നും അർജുന്റെ കുടുംബത്തെ കണ്ട ശേഷം മനാഫ്. അര്‍ജുന്‍റെ അളിയനും അനിയനും എന്‍റെ കുടുംബമാണെന്നും തന്‍റെ ഭാഗത്ത് നിന്ന് എന്ത് എന്തെലും തെറ്റുണ്ടായാട്ടുണ്ടങ്കില്‍ മാപ്പ് ചോദിക്കുന്നതായും മനാഫ് പറഞ്ഞു.
ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒന്നുമുണ്ടാകില്ലെന്ന് കുടുംബത്തിന് മനാഫ് ഉറപ്പ് നൽകി. പരസ്പര സ്നേഹത്തോടെ മുന്നോട്ട് പോകാമെന്നും മനാഫ് പറഞ്ഞു. മനാഫും അർജുന്റെ കുടുബവും പങ്കെടുത്ത മധ്യസ്ഥ ചർച്ചയ്ക്ക് ശേഷമായിരുന്നു മനാഫിന്റെ പ്രതികരണം.കോഴിക്കോട്ടെ അര്‍ജുന്റെ കണ്ണാടിക്കലുള്ള വീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ വെച്ചാണ് മനാഫും അര്‍ജുന്റെ വീട്ടുകാരും പരസ്പ്പരം കണ്ടത്. നേരത്തെ അര്‍ജുനെ കണ്ടെത്താന്‍ വേണ്ടി രൂപീകരിച്ച ആക്ഷന്‍ കമ്മറ്റിയിലെ ചിലര്‍ മുന്‍കൈയെടുത്താണ് ഇരുകൂട്ടരുടെയും തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമം നടത്തിയത്.മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സാജിദ് എന്നിവർ പങ്കെടുത്തു. അർജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു
അതേസമയം എല്ലാവരും ചേര്‍ന്ന് എനിക്ക് സംഘി പട്ടം തന്നുവെന്നും അര്‍ജുന്‍റെ സഹോദരീ ഭർത്താവ് ജിതിന്‍. താന്‍ ഒരിക്കലും ഒരു വര്‍ഗീയ വാദിയല്ലെന്നും ജിതിൻ പ്രതികരിച്ചു. ലോറി ഉടമ മനാഫിന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ജിതിന്‍റെ പ്രതികരണം.എനിക്ക് പത്രസമ്മേളനത്തില്‍ എല്ലാ കാര്യവും പറയാന്‍ സാധിച്ചില്ല, ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ലാ ജനങ്ങളില്‍ എത്തിയത്. എല്ലാവരും ചേര്‍ന്ന് എനിക്ക് സംഘി പട്ടം തന്നു, ഞാന്‍ വര്‍ഗീയ വാദിയല്ലാ, എന്തിനും വിവാദം ഉണ്ടാക്കാനാണ് പലരും ശ്രമിച്ചതെന്നും താന്‍ സാധാരണക്കാരനാണെന്നും ജിതിന്‍ പറഞ്ഞു.