ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം സർക്കാർ അവഗണക്കെതിരെ പ്രക്ഷോപവുമായി ദുരിതബാധിതർ

കടം എഴുതി തള്ളുക തുടങ്ങി നിരവധി വാഗ്ദാനങ്ങൾ സർക്കാർ നൽകിയെങ്കിലും ഒന്നും നടപ്പിലാക്കിയില്ലെന്ന ആരോപണവും ഇവർ ഉയർത്തുന്നുണ്ട്. വയനാട് ദുരിത ബാധിതർക്കായി കോടികണക്കിന് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയിട്ടും പുനരധിവാസം വൈകുന്നത് എന്ത് കൊണ്ടാണെന്നും ഇവർ ചോദിക്കുന്നു

കൽപ്പറ്റ| ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുന്നു. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.ദുരന്തബാധിരോട് കേന്ദ്രസംസ്ഥാന സർക്കാരുകൾ പുലർത്തുന്ന അവഗണ അവസാനിപ്പിക്കണമെന്നവശ്യപെട്ടും പുനരധിവാസം വൈകുന്നത് ഉൾപ്പെടെ വിഷയങ്ങൾ ഉന്നയിച്ചാണ് ദുരിതബാധിതർ പ്രതിഷേധിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി മൂന്ന് മാസം പൂർത്തിയാകുമ്പോഴാണ് ദുരന്തബാധിതർ സമര രംഗത്ത് ഇറങ്ങുന്നത്. മൂന്ന് വാർഡുകളിലെ മുഴുവൻ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ ഉടൻ പാക്കേജ് അനുവദിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഉരുൾപൊട്ടൽ ദുരന്തബാധിതരായ 130-ഓളം കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭിച്ചിട്ടില്ല എന്ന വാർത്ത പുറത്ത് വന്നിരുന്നു. നിലവിൽ വാടക വീടുകളിൽ താമസിക്കുന്നവർക്കും കൃത്യമായി ധനസഹായം ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. കടം എഴുതി തള്ളുക തുടങ്ങി നിരവധി വാഗ്ദാനങ്ങൾ സർക്കാർ നൽകിയെങ്കിലും ഒന്നും നടപ്പിലാക്കിയില്ലെന്ന ആരോപണവും ഇവർ ഉയർത്തുന്നുണ്ട്. വയനാട് ദുരിത ബാധിതർക്കായി കോടികണക്കിന് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയിട്ടും പുനരധിവാസം വൈകുന്നത് എന്ത് കൊണ്ടാണെന്നും ഇവർ ചോദിക്കുന്നു.

കഴിഞ്ഞ ജൂലൈ 30 നാണ് വയനാടിന്റെ ഹൃദയത്തെ തകർത്ത് മുണ്ടക്കൈ- ചൂരൽമല ദുരന്തം സംഭവിക്കുന്നത്. ഏതാണ്ട് നാനൂറിലേറെപ്പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. 47ഓളം പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഏതാണ്ട് മൂവായിരത്തോളം പേരുടെ ജീവിതത്തെയാണ് ദുരന്തം അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞത്.

You might also like

-