മജിസ്റ്റീരിയൽ അന്വേഷണം വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ളഅന്വേഷിക്കും
വ്യാജ ഏറ്റുമുട്ടലിലൂടെയാണ് തണ്ടർബോൾട്ട് വേൽ മുരുകനെ കൊന്നുതെന്ന് കുടുംബം മദ്രാസ് മധുരൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
വയനാട് പടിഞ്ഞാറത്തറ ബാണാസുര മലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിറങ്ങി. വയനാട് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ളയാണ് അന്വേഷിക്കുക. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുഗന്റെ സമീപത്ത് നിന്ന് ലഭിച്ച തോക്കും വെടിവെക്കാൻ തണ്ടർബോൾട്ട് ഉപയോഗിച്ച തോക്കുകളും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു.
വോഗ് മാഗസിന്റെ ‘വുമണ്‍ ഓഫ് ദ ഇയര്‍’ സീരിയസായി മന്ത്രി കെ കെ ശൈലജയെ തിരഞ്ഞെടുത്തു
വ്യാജ ഏറ്റുമുട്ടലിലൂടെയാണ് തണ്ടർബോൾട്ട് വേൽ മുരുകനെ കൊന്നുതെന്ന് കുടുംബം മദ്രാസ് മധുരൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിൽ ഹർജി നൽകിയിരുന്നു. വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരിക്കയാണ് .മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുന്നത്