വയനാട് ഉരുൾപൊട്ടൽ ദുരന്തം മരണം 50 കവിഞ്ഞു .നൂറിലധികം പേർക്ക് ഗുരുതര പരിക്ക് നിരവധി പേരെ കാണാനില്ല
പ്രദേശത്തെ വെള്ളാര്‍മല സ്‌കൂള്‍ പൂർണ്ണമായും മണ്ണിനടിയിലായി. സഹായം തേടിയുള്ള ആളുകളുടെ നിലവിളി കേട്ടാണ് ദുരന്തവിവരം പുറം ലോകം അറിയുന്നത്. സംഭവിച്ചതെന്തെന്ന് തിരിച്ചറിയുന്നതിന് മുമ്പേ പല ജീവനുകളും മണ്ണിനടിയിലായിരുന്നു.
മാനന്തവാടി| വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 50 മരണം സ്ഥികരിച്ചിട്ടുണ്ട് .മരിച്ചവരിൽ 14 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. പലവീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019 ലെ പ്രളയകാലത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ പുത്തുമലയ്ക്ക് സമീപത്താണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത്.
പ്രദേശത്തെ വെള്ളാര്‍മല സ്‌കൂള്‍ പൂർണ്ണമായും മണ്ണിനടിയിലായി. സഹായം തേടിയുള്ള ആളുകളുടെ നിലവിളി കേട്ടാണ് ദുരന്തവിവരം പുറം ലോകം അറിയുന്നത്. സംഭവിച്ചതെന്തെന്ന് തിരിച്ചറിയുന്നതിന് മുമ്പേ പല ജീവനുകളും മണ്ണിനടിയിലായിരുന്നു.അതേസമയം ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. മൃതദേഹങ്ങളിലേറെയും ശരീര ഭാഗങ്ങൾ വേർപ്പെട്ട നിലയിൽ
മലപ്പുറം പോത്തുകല്ല് കുമ്പളപ്പാറയിൽ കണ്ടെത്തിയ ഒരു മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങളിലേറെയും ശരീര ഭാഗങ്ങൾ വേർപ്പെട്ട് ഗുരുതരമായി പരുക്കേറ്റ നിലയിൽ. കുത്തിയൊഴുകുന്ന ചാലിയാറിന് കുറുകെ കയർ കെട്ടി അക്കരെയെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നത്.