വയനാട് ഉരുൾപൊട്ടൽ: ‘കൈത്താങ്ങ്’ ആയി ഹാരിസൺസ് മലയാളം ലിമിറ്റഡ്.
മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് വർഷത്തേക്ക് സൗജന്യ ചികിത്സ സൗകര്യങ്ങളും ഏർപ്പാട് ചെയ്യും. ദുരന്തമുണ്ടായ മുണ്ടക്കൈയിലെ സെന്റിനൽ റോക്ക് എസ്റ്റേറ്റിലെ 41 തൊഴിലാളികളെ കമ്പനിക്ക് നഷ്ടമായിരുന്നു. തൊഴിലാളികളുടെ 48 കുടുംബംഗങ്ങളെയും നഷ്ടമായി.
ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് സഹായങ്ങളുമായി ഹാരിസൺസ് മലയാളം ലിമിറ്റഡ്. ‘കൈത്താങ്ങ്’ എന്ന പേരിലാണ് മ്പനി വിവിധ സഹായങ്ങൾ നൽകുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ അടക്കം ചെയ്യുന്നനതിന് പുത്തുമലയിൽ 64 സ്ഥലം നേരത്തെ ഹാരിസൺസ് മലയാളം കമ്പനി വിട്ടുനൽകിയിരുന്നു. ഇതിന് പുറമെയാണ് നിരവധി സഹായ പ്രവർത്തനങ്ങൾ നടത്തുന്നത്. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിച്ചു. തൊഴിലാളികളുടെ സേവന കാലാവധി പരിഗണിച്ച് കൂടുതൽ തുക നൽകും. വീട് നഷ്ടമായ 127 കുടുംബങ്ങൾക്ക് താമസ സൗകര്യംഒരുക്കിയിട്ടുണ്ട് കമ്പനി .അരപ്പറ്റ, ചുണ്ടേൽ, അച്ചൂർ എന്നിവിടങ്ങളിലാണ് താമസം ഒരുക്കിയത്. പുതിയ താമസ സ്ഥലത്തോട് ചേർന്ന എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനുള്ള സൗകര്യവും നൽകും. ദുരിത ബാധിതരായ മറ്റ് ആളുകൾക്ക് ജോലി ചെയ്യുന്നതിനുള്ള സൗകര്യവും നൽകും മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് വർഷത്തേക്ക് സൗജന്യ ചികിത്സ സൗകര്യങ്ങളും ഏർപ്പാട് ചെയ്യും. ദുരന്തമുണ്ടായ മുണ്ടക്കൈയിലെ സെന്റിനൽ റോക്ക് എസ്റ്റേറ്റിലെ 41 തൊഴിലാളികളെ കമ്പനിക്ക് നഷ്ടമായിരുന്നു. തൊഴിലാളികളുടെ 48 കുടുംബംഗങ്ങളെയും നഷ്ടമായി.
അതേസമയം വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കായി മൂന്നാറിലെ തോട്ടം തൊഴിലാളികൾ 70 ലക്ഷം രൂപ നൽകും. വിവിധ തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു. യൂണിയനുകളുടെ നേതൃത്വത്തിലാണ് പണം സമാഹരിക്കുന്നത്.മൂന്നാർ മേഖലയിലെ ടാറ്റാ ടീ, കെ.ഡി.എച്ച്.പി., തലയാർ, എച്ച്.എം.എൽ. കമ്പനികളുടെ എസ്റ്റേറ്റുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളിൽനിന്നാണ് പണം സമാഹരിക്കുന്നത്. ഇതിനായി ഒരു ദിവസത്തെ വേതനം തൊഴിലാളികളുടെ അക്കൗണ്ടിൽനിന്ന് കമ്പനികൾ യൂണിയനുകൾക്ക് കൈമാറും. വിവിധ കമ്പനികളിലായി പതിനാലായിരത്തോളം തൊഴിലാളികളാണ് മൂന്നാർ മേഖലയിൽ ജോലിചെയ്യുന്നത്.