BREAKING NEWS.. വയനാട് ഉരുൾപൊട്ടൽ ദുരന്തം , മരണ സംഖ്യ ഉയരുന്നു വിവിധ ഇടങ്ങളിൽ 500 ലധികം പേർ കുടുങ്ങിക്കിടക്കുന്നു ,100 ലധികം ആളുകളെ കാണാനില്ല ,126 പേർ ചികിത്സയിൽ
മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയി. ഉരുള്പൊട്ടലിനെത്തുടർന്ന് ചാലിയാർ പുഴ ഗതിമാറിയ ഒഴുകിയെന്നാണ് വിവരം, പ്രദേശത്ത് പുതിയ പുഴ രൂപപ്പെട്ട രീതിയിൽ രൂപമാറ്റം സംഭവിച്ചിട്ടുണ്ട് .മലവെള്ളപ്പാച്ചലിന്റെ കുത്തൊഴുക്കിൽ മൃതദേഹങ്ങൾ ചാലിയാറിലേക്കും ഒഴുകിയെത്തി. 13 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെടുത്തത്.
ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം
കല്പറ്റ | പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഉണ്ടായതു . വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു . മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുലർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് മരണം 95 ആയി ഉയർന്നു.പ്രേദേശത്തെ മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും റിപ്പോർട്ടുണ്ട്.മണ്ണിനടിയിൽ നിരവധി പേർ കുടങ്ങിക്കിടക്കുന്നതയാണ് വിവരം . മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്.
മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയി. ഉരുള്പൊട്ടലിനെത്തുടർന്ന് ചാലിയാർ പുഴ ഗതിമാറിയ ഒഴുകിയെന്നാണ് വിവരം, പ്രദേശത്ത് പുതിയ പുഴ രൂപപ്പെട്ട രീതിയിൽ രൂപമാറ്റം സംഭവിച്ചിട്ടുണ്ട് .മലവെള്ളപ്പാച്ചലിന്റെ കുത്തൊഴുക്കിൽ മൃതദേഹങ്ങൾ ചാലിയാറിലേക്കും ഒഴുകിയെത്തി. 13 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെടുത്തത്.
ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിട്ടുണ്ട് .നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 15 മൃതദേഹങ്ങളും 8 ശരീര ഭാഗങ്ങളും സൂക്ഷിച്ചിരിക്കുന്നു. ഈ മൃതദേഹങ്ങളെല്ലാം ചാലിയാർ പുഴയിലൂടെ ഒഴുകി എത്തിയതാണ് . 8 പുരുഷൻമാരുടേതും 6 സ്ത്രീകളുടേതും ഒരു ആൺകുട്ടിയുടേതുമാണ് മൃതദേഹമാണ് പുഴയിൽ നിന്നും ലഭിച്ചത് . പേവാർഡ് ഒഴിവാക്കി മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ്.
അതേസമയം ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചു.വയനാട്ടിലെ ഉരുൾപൊട്ടലിൽ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം പ്രതികരിച്ചു. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രദേശത്തെ സ്കൂളിൽ 250 പേരോളം ഒറ്റപ്പെട്ടിരിക്കുകയാണെന്ന് പഞ്ചായത്തംഗം നൂറുദീന്‍.
മുണ്ടക്കൈയിൽ മലയ്ക്ക് മുകളിൽ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. ട്രീവാലി റിസോർട്ടിന് മുകളിൽ മുന്നൂറോളം അകപെട്ടതായി നാട്ടുകാർ അറിയിച്ചു .
വയനാട് ചൂരൽമല മുണ്ടക്കൈ ഇടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഒട്ടേറെ പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കും.