വയനാട് ഉരുൾപൊട്ടൽ ദുരന്തം , മരണ സംഖ്യ107 വിവിധ ഇടങ്ങളിൽ 500 ലധികം പേർ കുടുങ്ങിക്കിടക്കുന്നു ,100 ലധികം ആളുകളെ കാണാനില്ല ,128 പേർ ചികിത്സയിൽ

മണ്ണിനടിയിൽ നിരവധി പേർ കുടങ്ങിക്കിടക്കുന്നതയാണ് വിവരം . മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്

0

കല്പറ്റ |വയനാട്  ഉരുൾപൊട്ടലായിൽ മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് മരണം 107 ആയി ഉയർന്നു.വിവിധയിടങ്ങളായി 500 ലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ,100 ലധികം ആളുകളെ കാണാനില്ലന്നാണ് വിവരം ,128 പേർ ചികിത്സയിലുണ്ട്.

മണ്ണിനടിയിൽ നിരവധി പേർ കുടങ്ങിക്കിടക്കുന്നതയാണ് വിവരം . മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്.എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി സൈന്യം. കയർ വഴി രക്ഷാദൗത്യം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തിൽ നിന്നും100 പേരെ കണ്ടെത്തി 122 ടി എ ബറ്റാലിയൻ. ഇവരുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രക്ഷപ്പെട്ടവർ ചൂരൽമലയിലെത്തി

ഉരുള്പൊട്ടലിനെത്തുടർന്ന് ചാലിയാർ പുഴ ​ഗതിമാറിയ ഒഴുകിയെന്നാണ് വിവരം, പ്രദേശത്ത് പുതിയ പുഴ രൂപപ്പെട്ട രീതിയിൽ രൂപമാറ്റം സംഭവിച്ചിട്ടുണ്ട് .മലവെള്ളപ്പാച്ചലിന്റെ കുത്തൊഴുക്കിൽ മൃ‍തദേഹങ്ങൾ ചാലിയാറിലേക്കും ഒഴുകിയെത്തി. 13 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെടുത്തത്.

ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിട്ടുണ്ട് .
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 15 മൃതദേഹങ്ങളും 8 ശരീര ഭാഗങ്ങളും സൂക്ഷിച്ചിരിക്കുന്നു. ഈ മൃതദേഹങ്ങളെല്ലാം ചാലിയാർ പുഴയിലൂടെ ഒഴുകി എത്തിയതാണ് . 8 പുരുഷൻമാരുടേതും 6 സ്ത്രീകളുടേതും ഒരു ആൺകുട്ടിയുടേതുമാണ് മൃതദേഹമാണ് പുഴയിൽ നിന്നും ലഭിച്ചത് . പേവാർഡ് ഒഴിവാക്കി മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ്.
അതേസമയം ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചു.വയനാട്ടിലെ ഉരുൾപൊട്ടലിൽ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം പ്രതികരിച്ചു. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും
വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടാതെ ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി.
മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അ​ഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സ്ഥിതി​ഗതികൾ ചോദിച്ചറിയുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.

You might also like

-