വയനാട് ദുരന്തം 1200 കോടി രൂപയുടെ നഷ്ടമുണ്ടായന്ന് സർക്കാർ ഹൈക്കോടതിയിൽ

209 വ്യാപാരസ്ഥാപനങ്ങൾ , 100 കെട്ടിടങ്ങൾ, രണ്ട് സ്കൂളുകൾ, 1.5 കിലോമീറ്റർ റോഡ്, 124 കിലോമീറ്റർ നീളത്തിൽ വൈദ്യുതി ലൈനുകൾ, രണ്ട് ട്രാൻസ്ഫോർമർ എന്നിവയും തകർന്നു. 226 കന്നുകാലികൾ ചത്തതായും സർക്കാർ വിശദീകരിച്ചു. പുനഃരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പുരോഗതി അറിയിക്കണം. എല്ലാ വെള്ളിയാഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു

0

കൊച്ചി| വയനാട് ദുരന്തത്തില്‍ പ്രാഥമിക കണക്ക് പ്രകാരം 1200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദുരന്തത്തില്‍ 231 മരണമാണ് സ്ഥിരീകരിച്ചതെന്നും 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും സർക്കാർ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹങ്ങള്‍ ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തിട്ടുടെന്നുംസത്യവാങ്മൂലത്തിലുണ്ട് .

209 വ്യാപാരസ്ഥാപനങ്ങൾ , 100 കെട്ടിടങ്ങൾ, രണ്ട് സ്കൂളുകൾ, 1.5 കിലോമീറ്റർ റോഡ്, 124 കിലോമീറ്റർ നീളത്തിൽ വൈദ്യുതി ലൈനുകൾ, രണ്ട് ട്രാൻസ്ഫോർമർ എന്നിവയും തകർന്നു. 226 കന്നുകാലികൾ ചത്തതായും സർക്കാർ വിശദീകരിച്ചു. പുനഃരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പുരോഗതി അറിയിക്കണം. എല്ലാ വെള്ളിയാഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
അതേസമയം റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നൽകണമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത് ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബന്ധുവീടുകളിലേക്ക് പോകുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പുനരധിവാസം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ക്യാമ്പിലുള്ളവര്‍ക്ക് അടിയന്തര ധനസഹായം ഉടന്‍ കൈമാറും. പണം കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കെടുത്ത് ആളുകളുടെ അക്കൗണ്ട് നമ്പര്‍ അടക്കം ശേഖരിച്ച ശേഷം പണം കൈമാറുമെന്നും മന്ത്രി പറഞ്ഞിരുന്നു.

You might also like

-