വയനാടും വാടകരായും തിരുമാനിക്കാത്ത സ്ഥാനാർത്ഥി പട്ടിക
അവസാനം പുറത്തിറക്കിയ പട്ടികയിലും വയനാട്, വടകര സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. അതേസമയം ആറ്റിങ്ങലിൽ അടൂർ പ്രകാശിനെയും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.
തിരുവനന്തപുരം: ഇടതുമുന്നണി സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യപിക്കുകയും ഒന്നാം ഘട്ട തെരെഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കുകയും ചെയ്തട്ടും കോൺഗ്രസ്സ് സ്ഥാനാർഥി പട്ടികയിൽ ഇനിയും അവ്യക്ത , അവസാനം പുറത്തിറക്കിയ പട്ടികയിലും വയനാട്, വടകര സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. അതേസമയം ആറ്റിങ്ങലിൽ അടൂർ പ്രകാശിനെയും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് വടകരയിൽ കെ മുരളീധരന്‍റെ പേര് കെ പി സി സി നിർദേശിച്ചത്. വയനാട്ടിൽ മൂന്ന് പേരുടെ പട്ടിക സമർപ്പിച്ച സംസ്ഥാന ഘടകം ടി സിദ്ദിഖിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ ധാരണയിൽ എത്തിയതും വടകരയിലെ സ്ഥാനാർത്ഥിയെ നിർദേശിച്ചതിന് ഒപ്പമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പര്യടനത്തിലുള്ള രാഹുൽ ഗാന്ധി രാത്രിയോടെയേ ദില്ലിയിൽ എത്തൂ. അതിനുശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാവുക.