മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.55 അടിയായി ഉയർന്നു 5 ഷട്ടറുകൾ തുറന്നു

വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് അണക്കെട്ടിലേയ്‌ക്കുള്ള നീരൊഴുക്കിൽ വർദ്ധനവുണ്ടായത്. നിലവിൽ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്.

0

തേക്കടി | : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.55 അടിയായി ഉയർന്നു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു സ്പിൽവേയുടെ അഞ്ചു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ് .വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് അണക്കെട്ടിലേയ്‌ക്കുള്ള നീരൊഴുക്കിൽ വർദ്ധനവുണ്ടായത്. നിലവിൽ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്.

അണക്കെട്ടിൽ നിന്നും 2024 .25 ഘനയടി ജനമാണ് ഒഴുക്കിവിടുന്നത്. ഇതിനെ തുടർന്ന് പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇതിനാൽ കൂടുതൽ വെള്ളം ഒഴുക്കിവിടാനുള്ള സാധ്യതയുണ്ട്.

ഈ വർഷത്തെ ഏറ്റവും ഉർന്ന ജലനിരപ്പാണ് മുല്ലപ്പെരിയാറിൽ ഇന്ന് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ അണക്കെട്ടിൽ 142 അടിവരെ വെള്ളം സംഭരിക്കാൻ തമിഴ്‌നാടിന് സാധിക്കും. പക്ഷേ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ ഷട്ടറുകൾ ഉയർത്തിയത്.

You might also like

-