മങ്ക ഡിന്‍ഗ്രി ഡെപ്യൂട്ടി സ്റ്റേറ്റ് മെജോറിറ്റി ലീഡര്‍.
2017 നവംബറില്‍ നടന്ന പ്രത്യേക തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി 55 ശതമാനം വോട്ടുകള്‍ നേടിയാണ് ഇവര്‍ ആദ്യമായി വാഷിങ്ടന്‍ സ്റ്റേറ്റ് സെനറ്റില്‍ അംഗമാകുന്നത്.
വാഷിങ്ടന്‍: വാഷിങ്ടന്‍ 45 ഡിസ്ട്രിക്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ മങ്ക ഡിന്‍ഗ്രിയെ വാഷിങ്ടന്‍ സ്റ്റേറ്റ് സെനറ്റ് ഡെപ്യൂട്ടി മെജോറിട്ടി ലീഡറായു, ന്യുബിഹേവിയര്‍ ഹെല്‍ത്ത് സബ് കമ്മിറ്റി അധ്യക്ഷയായും തിരഞ്ഞെടുത്തു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ആന്‍ഡി ഹില്ലിന്റെ നിര്യാണത്തെ തുടര്‍ന്നാണു നിയമനം.
2017 നവംബറില്‍ നടന്ന പ്രത്യേക തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി 55 ശതമാനം വോട്ടുകള്‍ നേടിയാണ് ഇവര്‍ ആദ്യമായി വാഷിങ്ടന്‍ സ്റ്റേറ്റ് സെനറ്റില്‍ അംഗമാകുന്നത്.
നവംബര്‍ 29 ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കുമ്പോള്‍ സംസ്ഥാന നിയമ നിര്‍മ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിക്ക് വനിത എന്ന ബഹുമതിയും ഇതോടൊപ്പം മങ്കക്ക് ലഭിച്ചു.
ബോപ്പാല്‍ യൂണിയന്‍ കാര്‍ബൈഡില്‍ ഉദ്യോഗസ്ഥനായപിതാവിന്റേയും, സ്‌കൂള്‍ അദ്ധ്യാപികയായ മാതാവിന്റേയും മകളായി ബോപ്പാലിലെ സിക്ക് കുടുംബത്തിലായിരുന്നു ഇവരുട ജനനം. പിതാവിന്റെ മരണത്തിന് ശേഷം 13-ാം വയസ്സില്‍ മാതാവിനോടൊപ്പം കലിഫോര്‍ണിയായില്‍ എത്തിയ മങ്ക ബെര്‍ക്കിലി യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടി. 1996 ല്‍ ഛായ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. പീഡനം അനുഭവിക്കുന്ന സൗത്ത് ഏഷ്യന്‍ സ്ത്രീകള്‍ക്ക് സഹായം നല്‍കുക എന്നതായിരുന്നു ലക്ഷ്യം.
1999 ല്‍ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ നിന്നും നിയമ പഠനം പൂര്‍ത്തിയാക്കി സജീവ ഡമോക്രീറ്റിക് രാഷ്ട്രീയത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.