“തെരെഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല “ജി. സുധാകരന് രൂക്ഷ വിമർശനം
കുടുംബ യോഗങ്ങളിൽ അടക്കം ദുസൂചന നൽകുന്ന പരാമർശം ജി. സുധാകരൻ നടത്തിയതായി ആരോപണം ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ അസംതൃപ്തനാണെന്ന സൂചന നൽകുന്ന പ്രവർത്തനങ്ങൾ ജി. സുധാകരന്റെ ഭാഗത്തുനിന്നുണ്ടായെന്നും യോഗം വിമർശിച്ചു
ആലപ്പുഴ :നിയസഭ തിരഞ്ഞെടുപ്പിന് മുൻപ് ആലപ്പുഴയിലെ സി പി ഐ എം നേതാക്കൾക്കിടയിൽ ഉയർന്നു വന്ന അസ്വാരസ്യം ഇപ്പോൾ മാറാ നീക്കി പുറത്തുവന്നിരിക്കുകയാണ് , ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരന് രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായില്ലെന്നും അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾവലിഞ്ഞു നിന്നുവെന്നും യോഗത്തിൽ ആരോപണമുയർന്നു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് വിമർശനം.സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഓരോ മണ്ഡലത്തിലേയും ചുമതലയുണ്ടായിരുന്ന നേതാക്കന്മാർ റിപ്പോർട്ട് അവതരിപ്പിക്കുകയും അതിന്മേൽ ചർച്ച നടക്കുകയും ചെയ്തു. ഇതിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനങ്ങളാണ് ഏറ്റവും അധികം വിമർശനവിധേയമായത്. സുധാകരനെതിരെ എച്ച്. സലാം ഉൾപ്പെടെയുള്ള നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചു.
കുടുംബ യോഗങ്ങളിൽ അടക്കം ദുസൂചന നൽകുന്ന പരാമർശം ജി. സുധാകരൻ നടത്തിയതായി ആരോപണം ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ അസംതൃപ്തനാണെന്ന സൂചന നൽകുന്ന പ്രവർത്തനങ്ങൾ ജി. സുധാകരന്റെ ഭാഗത്തുനിന്നുണ്ടായെന്നും യോഗം വിമർശിച്ചു. അതേസമയം, തോമസ് ഐസകിനെ യോഗം അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ തോമസ് ഐസക് സജീവമായിരുന്നു എന്ന് യോഗം വിലയിരുത്തി.ജില്ലാകമ്മറ്റിയിൽ ജി സുധാകരൻ പങ്കെടുത്തിരുന്നില്ല