സ്ഫോടന പരമ്പര ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴുവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം.

അടിയന്തരസാഹചര്യത്തിൽ യാത്ര ചെയ്യണമെങ്കിൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായ കാൻഡിയിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനെയോ ഹമ്പൻടോട്ടയിലെയോ ജാഫ്നയിലെയോ കോൺസുലേറ്റകളുമായോ ബന്ധപ്പെടണം. ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ വെബ്സൈറ്റുകളെയും സമീപിക്കാവുന്നതാണ്

0

ഡൽഹി :സ്ഫോടനപരമ്പരകളുടെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ ശ്രീലങ്കയിലേക്കുള്ള യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യമന്ത്രാലയം. അടിയന്തര സാഹചര്യങ്ങളല്ലെങ്കിൽ അവിടേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു അടിയന്തരസാഹചര്യത്തിൽ യാത്ര ചെയ്യണമെങ്കിൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായ കാൻഡിയിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനെയോ ഹമ്പൻടോട്ടയിലെയോ ജാഫ്നയിലെയോ കോൺസുലേറ്റകളുമായോ ബന്ധപ്പെടണം. ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ വെബ്സൈറ്റുകളെയും സമീപിക്കാവുന്നതാണ്.

ശ്രീലങ്കൻ സർക്കാർ സുരക്ഷാ നടപടികൾ കർശനമാക്കിയതിനാലും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളതിനാലും രാത്രി അവിടെ കർഫ്യൂ നിലനിൽക്കുന്നതിനാലും അവിടേക്കുള്ള യാത്രകൾ നിയന്ത്രിക്കപ്പെടാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി വിദേശ രാജ്യങ്ങൾ ശ്രീലങ്കയിലേക്കുള്ള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു

You might also like

-