യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയ്ക്ക് ഡാലസില്‍ ഊഷ്മള സ്വീകരണം

നോര്‍ത്ത് അമേരിക്ക യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും കൊട്ടാരക്കര പുനലൂര്‍ ഭദ്രാസന എപ്പിസ്‌കോപ്പായുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് മെത്രാച്ചന് ഡാലസ് ഫോര്‍ട്ട് വര്‍ത്ത് വിമാനതാവളത്തില്‍ ഊഷ്മള വരവേല്‍പ് നല്‍കി.

0

ഡാലസ്: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന നോര്‍ത്ത് അമേരിക്ക യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും കൊട്ടാരക്കര പുനലൂര്‍ ഭദ്രാസന എപ്പിസ്‌കോപ്പായുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് മെത്രാച്ചന് ഡാലസ് ഫോര്‍ട്ട് വര്‍ത്ത് വിമാനതാവളത്തില്‍ ഊഷ്മള വരവേല്‍പ് നല്‍കി.

ആഗസ്റ്റ് 9 വ്യാഴാഴ്ച ഡി എഫ് ഡബ്ല്യു എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന തിരുമേനിയെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മര്‍ത്തോമ ഇടവക വികാരി റവ. ഏബ്രഹാം മാത്യു, അസി. വികാരി ബ്ലെസിന്‍ കെ. മോന്‍, സെന്റ് പോള്‍സ് ഇടവക വികാരി റവ. മാത്യു ജോസഫ്, കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ചര്‍ച്ച് വികാരിയും നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന മീഡിയാ കമ്മിറ്റി കണ്‍വീനറുമായ റവ. വിജു വര്‍ഗീസ്, മീഡിയാ കമ്മിറ്റി മെംബറും മാധ്യമ പ്രവര്‍ത്തകനുമായ ഷാജി രാമപുരം, പി. വി. തോമസ്, ആഡം മാത്യു, പി. ടി. മാത്യു, ബിജു ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഓഗസ്റ്റ് 10 വെള്ളിയാഴ്ച ആരംഭിക്കുന്ന കെസിഇഎഫ് കണ്‍വന്‍ഷന്‍ കൂറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 12 ഞായറാഴ്ച ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ചില്‍ രാവിലേയും സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ വൈകിട്ടും നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് അഭിവന്ദ്യ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.

You might also like

-