ശ്രീലങ്കയിൽ വീണ്ടും സ്പോടനമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
ഈ ആഴ്ച്ചയില്‍ തന്നെ മറ്റൊരു ആക്രമണമുണ്ടാകാമെന്നാണ് എംബസിയുടെ ട്വിറ്ററിലെ മുന്നറിയിപ്പില്‍ പറയുന്നത്
കൊളോമ്പോ :ശ്രീലങ്കയിലെ ക്രിസ്റ്റിൻ ആരാധനാലയങ്ങൾ ആരാധാനാലയങ്ങളില്‍ വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന് ശ്രീലങ്കയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ശ്രീലങ്കയിലെ അമേരിക്കന്‍ എംബസിയാണ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ആഴ്ച്ചയില്‍ തന്നെ മറ്റൊരു ആക്രമണമുണ്ടാകാമെന്നാണ് എംബസിയുടെ ട്വിറ്ററിലെ മുന്നറിയിപ്പില്‍ പറയുന്നത്.
‘വാരാന്ത്യത്തില്‍ അതായത് ഏപ്രില്‍ 26 മുതല്‍ 28 വരെ ആരാധനാലയങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക. ജാഗ്രത കാണിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക’ എന്നാണ് അമേരിക്കന്‍ എംബസിയുടെ ട്വീറ്റ് ചെയ്തിരിക്കുന്നത്