അഭിനന്ദന്‍ വാക അതിര്‍ത്തിയിലൂടെഎത്തും ; സൈനികരും മാതാപിതാക്കളും സ്വീകരിക്കും
ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമെങ്കില്‍ അഭിനന്ദനെ തിരിച്ചയക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വ്യക്തമാക്കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിക്കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറാണെന്നും ഖുറേഷി ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് അഭിനന്ദനെ വിട്ടയക്കുന്ന കാര്യം ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചത്.
ഡൽഹി ;മോചനത്തിന് വഴിതെളിഞ്ഞതോടെ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ നാളെ എത്തുക വാക അതിര്‍ത്തിയിലൂടെ. അതിര്‍ത്തിയില്‍ സൈനിക ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് വിവരം. അഭിനന്ദനെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. 6.30 നാണ് യോഗം ചേരുക. സൈനിക മേധാവികളുടെ വാര്‍ത്താസമ്മേളനം അഞ്ച് മണിയില്‍ നിന്നും ഏഴ് മണിയിലേക്ക് മാറ്റിയിട്ടുണ്ട്.
അഭിനന്ദനെ വിട്ടയക്കുന്ന കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സംയുക്ത പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇന്ത്യയുമായുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് നടപടി. നിരുപാധികമായാണ് അഭിനന്ദനെ പാക്കിസ്ഥാന്‍ മോചിപ്പിക്കുക. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാക്കിസ്ഥാന്റെ നടപടിയെന്നാണ് വിവരം.
ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമെങ്കില്‍ അഭിനന്ദനെ തിരിച്ചയക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വ്യക്തമാക്കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിക്കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറാണെന്നും ഖുറേഷി ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് അഭിനന്ദനെ വിട്ടയക്കുന്ന കാര്യം ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചത്.
ഇന്നലെയാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. നിയന്ത്രണ രേഖയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെ നില്‍ക്കെ അഭിനന്ദന്റെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. പാരച്യൂട്ടില്‍ താഴെയിറങ്ങിയതിനിടെ നാട്ടുകാരായ ചില യുവാക്കള്‍ അവിടേയ്ക്ക് ഓടിയെത്തിയിരുന്നു. യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. ഇന്ത്യയെന്ന് ഇവര്‍ മറുപടി നല്‍കിയതിന് പിന്നാലെ അഭിനന്ദന്‍ ഇന്ത്യയ്ക്ക് അനുകൂലമായ മുദ്രാവാക്യം വിളിച്ചു. ഇതിന് പിന്നാലെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ക്കുകയായിരുന്നു. അഭിനന്ദനെ മോചിപ്പിക്കാന്‍ ശക്തമായ ഇടപെടാണ് ഇന്ത്യ നടത്തിയത്. അമേരിക്ക ഉള്‍പ്പെടെ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു
അതേസമയം പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കുന്നതിനായി മാതാപിതാക്കള്‍ വാഗയിലേക്ക് പറപ്പെട്ടു. അഭിനന്ദന്‍റെ അച്ഛൻ എസ് വർദ്ധമാനും അമ്മ ഡോ ശോഭയുമാണ് മകന്‍ തിരിച്ചെത്തുന്നത് കാണാന്‍ പുറപ്പെട്ടിരിക്കുന്നത്. രാത്രി പത്ത് മണിക്കുള്ള വിമാനത്തിൽ ചെന്നെെയില്‍ നിന്ന് ദില്ലിയിലേക്കും തുടർന്ന് വാഗാ അതിർത്തിർത്തിയിലേക്കും അവര്‍ പോകും.
നേരത്തെ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ അറിയിച്ചു.