കേജരിവാവാളിനു പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പ്
അവസാന ദിവസമായ ചൊവ്വാഴ്ച 100 പേരാണ് പത്രിക സമര്‍പ്പിക്കാനായി എത്തിയത്
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കാനാവാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥികളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ് കേജരിവാവാളിനു പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായത്.ആറു മണിക്കൂറായി കേജരിവാള്‍ ഡല്‍ഹി ജാമ്നഗര്‍ ഹൗസില്‍ കാത്തിരിക്കുകയാണ്. അവസാന ദിവസമായ ചൊവ്വാഴ്ച 100 പേരാണ് പത്രിക സമര്‍പ്പിക്കാനായി എത്തിയത്
കേജരിവാളിന് 45-ാം നമ്പർ ടോക്കണാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞു മൂന്നു മണിക്കു മുന്‍പ് ഓഫീസിലെത്തിയ എല്ലാവര്ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.കേജരിവാള്‍ ആറു മണിക്കൂറായി ക്യൂവില്‍ തുടരുകയാണെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെന്ന പേരില്‍ ക്യൂവില്‍ ഇടംപിടിച്ചിരിക്കുന്ന മിക്കവരുടെയും കൈയില്‍ പത്രികയോ മറ്റു രേഖകളോ ഇല്ലെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇവര്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയെങ്കിലും കേജരിവാള്‍ എത്താത്തതിനാല്‍ പത്രിക സമര്‍പ്പിക്കാതെ ഇവര്‍ മടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.തിങ്കളാഴ്ചയായിരുന്നു കേജരിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനബാഹുല്യം നിമിത്തം റോഡ് ഷോ നീണ്ടുപോയതോടെ പത്രികാ സമര്‍പ്പണം ചൊവ്വാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.