ദൃശ്യാ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി  വേജ്  ബോർഡ്  പുനഃക്രമീകരിക്കണം :എളമരം കരീം

കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച നിവേദനത്തിന്റെ പകർപ്പും പ്രധാനമന്ത്രിക്ക‌് കൈമാറി.16 വർഷം മുമ്പാണ‌് പത്രപ്രവർത്തകർക്കായി അവസാന വേജ‌്ബോർഡ‌് രൂപീകരിക്കപ്പെട്ടത‌്. ഓരോ അഞ്ച‌് വർഷവും കൂടുമ്പോൾ വേജ‌്ബോർഡ‌് രൂപീകരിക്കണമെന്നാണ‌് ചട്ടം.

0

ഡൽഹി: പത്രപ്രവർത്തകർക്കും പത്രജീവനക്കാർക്കുമായി പുതിയ വേജ‌്ബോർഡിന‌് ഉടൻ രൂപം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന‌് എളമരം കരീം രാജ്യസഭയിൽ ആവശ്യപ്പെട്ടു.ദൃശ്യമാധ്യമ പ്രവർത്തകരെ കൂടി വേജ‌്ബോർഡിന്റെ പരിധിയിൽ കൊണ്ടുവരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എളമരം കരീം നിവേദനം കൈമാറി.

പുതിയ വേജ‌്ബോർഡ‌് രൂപീകരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച നിവേദനത്തിന്റെ പകർപ്പും പ്രധാനമന്ത്രിക്ക‌് കൈമാറി.16 വർഷം മുമ്പാണ‌് പത്രപ്രവർത്തകർക്കായി അവസാന വേജ‌്ബോർഡ‌് രൂപീകരിക്കപ്പെട്ടത‌്. ഓരോ അഞ്ച‌് വർഷവും കൂടുമ്പോൾ വേജ‌്ബോർഡ‌് രൂപീകരിക്കണമെന്നാണ‌് ചട്ടം.

എന്നാൽ, ഇത‌് പാലിക്കപ്പെടുന്നില്ല. ഇതുമൂലം പത്രപ്രവർത്തകർക്ക‌് കാലാനുസൃമായി ലഭിക്കേണ്ട വേതന‌ വർധനവും മറ്റും നഷ്ടപ്പെടുകയാണ‌്.ദൃശ്യമാധ്യമങ്ങൾ ഇന്ന‌് പ്രധാനപ്പെട്ട മാധ്യമവിഭാഗമായി മാറിക്കഴിഞ്ഞു. ഇവർ വർക്കിങ‌് ജേർണലിസ‌്റ്റ‌്സ‌് നിയമത്തിന്റെ പരിധിയിൽ വരുന്നില്ല.

You might also like

-