വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാടിനു സമർപ്പിക്കും മുഖ്യമന്ത്രി

കൊച്ചി - ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റർ നീളത്തിലാണ്കുണ്ടന്നൂർ മേൽപ്പാലം. എഴുപത്തിനാലര കോടി രൂപ നിർമാണച്ചെലവിൽ പാലം പണി തുടങ്ങിയത് 2018 മാർച്ചിൽ

0

കൊച്ചി :വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വിരാമമിട്ട് വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറക്കുന്നു. നഗരത്തിന്റെ മുഖഛായ മാറ്റാൻ പോകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും, ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.
ദേശീയപാതയുടെ ഭാഗമായി വരുന്ന പ്രസ്തുത മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് പണം കണ്ടെത്തി നല്‍കുന്നത്. പാലങ്ങളുടെ നൂറ് ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ച് കൃത്യമായ എൻജിനീയറിംഗ് പ്രോട്ടോക്കോൾ അനുസരിച്ച് ഡൗൺ ഡേറ്റിംഗ് നടത്തി മാത്രമാണ് പാലം ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്.
ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമാകുന്നതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചു. അഭിമാനാർഹമായ നേട്ടമാണിത്.മെട്രോ പാലത്തിന് താഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളത്തിലാണ് വൈറ്റില മേൽപ്പാലം പണിഞ്ഞിരിക്കുന്നത്. ചെലവ് 85 കോടി രൂപ. പണി തുടങ്ങിയത് 2017 ഡിസംബർ 11 ന്.

കൊച്ചി – ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റർ നീളത്തിലാണ്കുണ്ടന്നൂർ മേൽപ്പാലം. എഴുപത്തിനാലര കോടി രൂപ നിർമാണച്ചെലവിൽ പാലം പണി തുടങ്ങിയത് 2018 മാർച്ചിൽ. പാലം തുറക്കാൻ വൈകുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധം നിലനിൽക്കെ ബാരിക്കേഡുകൾ മാറ്റി വി ഫോർ കേരള പ്രവർത്തകര്‍ പാലത്തിൽ വാഹനങ്ങൾ കയറ്റിയത് ഏറെ വിവാദത്തിന് വഴിവെച്ചു. പാലാരിവട്ടം പാലത്തിന്റെ അവസ്ഥ വരാതിരിക്കാന്‍ കുറ്റമറ്റരീതിയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത്.

You might also like

-