42 മലയാളികൾ അടക്കം വുഹാനില്‍ നിന്ന് 324 ആദ്യ ഇന്ത്യന്‍ സംഘം ദില്ലിയില്‍ എത്തി;

ഇവരെ ദില്ലി വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘത്തിന്‍റെ ആദ്യ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ഹരിയാനയില്‍ പ്രത്യേകം തയ്യാറാക്കിയ ക്വാറന്‍റെയ്ന്‍ വാര്‍ഡുകളിലേക്ക് മാറ്റും.

0

ചൈനയിലെ വുഹാനിൽ നിന്നുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ആദ്യസംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 42 മലയാളികളും 56 ആന്ധ്രക്കാരും 53 തമിഴ്നാട്ടുകാരും തിരിച്ചെത്തി. 324പേരില്‍ 90പേര്‍ സ്്ത്രീകളാണ്. 211 വിദ്യാര്‍ഥികള്‍, 3 കുട്ടികള്‍. തിരിച്ചെത്തിയവരില്‍ എട്ട് കുടുംബങ്ങളും ഉള്‍പ്പെടുന്നു.ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍നിന്ന് പുറപ്പെട്ടത്. മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകള്‍ പ്രവർത്തിക്കുന്നത്.

കൂടുതൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും. ഒറ്റ റൂമിനുള്ളില്‍ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനിൽനിന്ന് വരുന്ന വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂട്ടത്തിൽ ആർക്കെങ്കിലും വൈറസ് ബാധ ഉണ്ടായാൽ മറ്റുള്ളവരിലേക്കും വേഗത്തിൽ പടരുമെന്നാണ് ആശങ്ക.

You might also like

-