അഭിമന്യൂവിനെ പരിചയപ്പെടാൻ കഴിയാത്തതിൽ ദുഃമുണ്ടെന്ന് വി എസ് സുനിൽകുമാർ

0

വട്ടവട: അഭിമന്യൂവിന്റെ വീട് കൃഷി മന്ത്രി സന്ദര്‍ശിച്ചു അഭിമന്യൂവിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി വി.എസ്. സുനില്‍കുമാര്‍ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. അരമണിക്കൂറിലേറെ മന്ത്രി അവിടെ ചിലവഴിച്ചു. കഴിഞ്ഞ തവണ വട്ടവട സന്ദര്‍ശിച്ചപ്പോള്‍ അഭിമന്യൂ തന്നോടൊപ്പം ഉണ്ടായിരുന്നു എന്ന് മന്ത്രി അനുസ്മരിച്ചു. എന്നാല്‍ അന്ന് അഭിമന്യൂവിനെ പരിചയപ്പെടാന്‍ സാധിച്ചിരുന്നില്ല എന്നും അതില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് പുതുതായി നിര്‍മ്മിക്കുന്ന വീടിനുള്ള സ്ഥലം മന്ത്രി സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, പി. പളനിവേല്‍,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

You might also like

-