കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും

സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി നിയമം നിര്‍മിക്കാന്‍ ഭരണഘടന അനുസരിച്ച് അധികാരമില്ല.

0

തൃശൂർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കർഷക വിരുദ്ധ നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ലെന്നും ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനിൽകുമാർ വ്യക്തമാക്കി. ഇതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയും നേരിടാൻ സംസ്ഥാനം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി നിയമം നിര്‍മിക്കാന്‍ ഭരണഘടന അനുസരിച്ച് അധികാരമില്ല. എന്നാല്‍ ഇപ്പോള്‍ നടന്നിരിക്കുന്നത് നഗ്നനമായ ഭരണഘടനാ ലംഘനമാണ്. കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണഘടന പോലും ലംഘിച്ചുകൊണ്ട് അധികാരം കേന്ദ്രസര്‍ക്കാരില്‍ മാത്രം കേന്ദ്രീകരിക്കുന്ന നടപടിയാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു.

കേന്ദ്രത്തിന്റെ കോപ്പറേറ്റീവ് നയത്തെ കേരളം ചെറുക്കും. കേന്ദ്രം കൊണ്ട് വരുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്തിന് വിരുദ്ധമാണെങ്കിൽ അതിനെതിരെ നിയമം നിർമ്മിക്കാൻ കഴിയുമോയെന്ന് കേരളം പരിശോധിക്കുകയാണ്. ഏകപക്ഷിയമായ നിയമം നടപ്പിലാക്കാൻ ഉന്നതഉദ്യോഗസ്ഥരിലേക്ക് സമ്മർദ്ദം ചെലുത്താൻ പോലും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

-