കാരാട്ടിനെതിരെ ഒളിയമ്പ് ,ബിജെപി ഫാസിസ്റ്റ് പാർട്ടിയാണെന്നു പറഞ്ഞപ്പോൾ, ഇപ്പോൾ അത് പറയാൻ സമയമായോ എന്നു സംശയിച്ചവരുണ്ടെന്ന് വിഎസ്

വിഎസ് ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് പറയേണ്ടതെന്ന് അറിയാത്തിനാലാണ് താൻ അന്നങ്ങനെ പറഞ്ഞത്

0

തിരുവനതപുരം ;അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടി സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ സമൂഹ മാധ്യമത്തിൽ പറയാതെ പറഞ്ഞ് ഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ.
ബിജെപി ഫാസിസ്റ്റ് പാർട്ടിയാണെന്നു പറഞ്ഞപ്പോൾ, ഇപ്പോൾ അത് പറയാൻ സമയമായോ എന്നു സംശയിച്ചവരുണ്ടെന്ന് വിഎസ് ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് പറയേണ്ടതെന്ന് അറിയാത്തിനാലാണ് താൻ അന്നങ്ങനെ പറഞ്ഞത്.

കലാകാരൻമാർക്കെതിരെ കേസെടുത്തത് ഓരോ ഇന്ത്യക്കാരനും പ്രതികരിക്കേണ്ട സന്ദർഭമാണ്. ഏകാധിപതികളുടെ കൈയിൽ സ്വാതന്ത്ര്യം സുരക്ഷിതമല്ലെന്ന് രാജ്യം തിരിച്ചറിയുന്നുണ്ടെന്നും വിഎസ് ഫെയ്‌സ് ബുക്കിൽ കുറിച്ചു.

VS Achuthanandan
8 hrs ·
പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മശ്രീ മണിരത്നം, പത്മഭൂഷണ്‍ രാമചന്ദ്ര ഗുഹ, പത്മഭൂഷണ്‍ ശ്യാം ബെനഗല്‍ എന്നിങ്ങനെ അന്‍പതോളം പേരാണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിട്ടുള്ളത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബിജെപി സര്‍ക്കാരിന്‍റെ നിലപാട്. “അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല” എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നത്.

ഈ രാജ്യം ഭരിക്കുന്ന രാജ്യസ്നേഹികള്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ കത്തയക്കുന്നതിന്‍റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തതെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസ്സിലാവുമായിരുന്നു. ഇതതല്ല. ബിജെപി ഭരണകാലത്ത് വര്‍ധിതമായ തോതില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ അട്ടിമറിയുണ്ടെന്നും, രാജ്യദ്രോഹമുണ്ടെന്നും, മതവികാരം വ്രണപ്പെടുന്നുണ്ടെന്നും, വിഭാഗീയതയുണ്ടെന്നുമെല്ലാമാണ് കേസ്.

ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്‍റെ പിടിയിലാണെന്നും പറഞ്ഞപ്പോള്‍, ഇപ്പോള്‍ അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്.

പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിന്‍റെ പ്രതികരണങ്ങളാണ്, ഇന്ത്യ ആദരിച്ച പത്മാ അവാര്‍ഡ് ജേതാക്കളടക്കം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഓരോ ഇന്ത്യക്കാരനും വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിത്

You might also like

-