കാനം തെറ്റുധരിച്ചു കാനത്തിന്റെ മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതു കൊണ്ടാവാം യുവതീപ്രവേശത്തെ പിന്തുണക്കുന്നതില്‍ പിന്നിലായിപ്പോയത്. വിഎസ്

0

തിരുവനതപുരം :വനിതാമതില്‍ വിഷയത്തില്‍ തന്നെ വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍. തന്റെ വാക്കുകള്‍ കാനം തെറ്റിദ്ധരിച്ചു. തന്റെ പ്രസ്താവന വനിതാമതിലിന് എതിരായല്ല. വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമാണു പറഞ്ഞത്. വര്‍ഗ സമരത്തെ കുറിച്ചു താന്‍ പറഞ്ഞതു കാനം തെറ്റിദ്ധരിച്ചു ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ കൂടിയായ വിഎസ് വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശത്തെ പിന്തുണക്കുന്നതില്‍ കാനം രാജേന്ദ്രന്‍ അല്‍പം പിന്നിലായി. അദ്ദേഹം ഇപ്പോഴും സിപിഐ ആണെന്നു വ്യക്തമായ ബോധ്യമുണ്ടെന്നും വിഎസ് പറഞ്ഞു. കാനത്തിന്റെ മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതു കൊണ്ടാവാം യുവതീപ്രവേശത്തെ പിന്തുണക്കുന്നതില്‍ പിന്നിലായിപ്പോയത്.

സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫാണ് വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചതെന്നും വി.എസ് ഇപ്പോഴും സി.പി.എമ്മില്‍ ആണെന്നാണ് വിശ്വസിക്കുന്നതെന്നുമായിരുന്നു കാനത്തിന്റെ വിഎസിനെതിരായുള്ള പരാമര്‍ശം. നവോത്ഥാനം വേണോ വിമോചന സമരം വേണോ എന്ന് എന്‍.എസ്. ആണ് തീരുമാനിക്കണമെന്ന് വനിതാ മതലില്‍ എന്‍എസ്എസ് നിലപാടുകള്‍ക്കെതിരേയും കാനം രംഗത്ത് വന്നിരുന്നു.

You might also like

-