ഭരണ പരിഷകര കമ്മീഷനെതിരെയുള്ള  സി ദിവാകരന്റെ പ്രസ്താവനക്ക് മറുപടിയുമായി  വി എസ് 

ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കുമെന്നാണ് വിഎസിന്‍റെ മറുപടി.

0

തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മീഷനെയും തോമസ് ഐസക്കിനെയുംപേരെടുത്തു വിമാരിശിച്ച  സി പി ഐ നേതാവും മുൻമന്ത്രിയുമായ  സി ദിവാകരന് മറുപടിയുമായി  ഭരണപരിഷ്‌കരകമ്മിഷൻ ചെയർമാൻ വി എസ്  അച്യുതാന്ദൻ  രംഗത്തുവന്നു

വിഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നും ദിവാകരൻ പരിഹസിച്ചു. ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കുമെന്നാണ് വിഎസിന്‍റെ മറുപടി.

അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന് വിഎസ് തുറന്നടിച്ചു. ഭരണ പരിഷ്കരണ കമ്മീഷന്‍ ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.റവന്യുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി സാജു അനുസ്മരണയോഗത്തിലായിരുന്നു സി ദിവാകരന്‍റെ വിവാദ പരാമർശങ്ങള്‍. വിഎസ് സർക്കാറിന്‍റെ കാലത്ത് ധനമന്ത്രിയിൽ നിന്നും സിപിഐ മന്ത്രിമാർക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നാണ് വിമർശനം.

വിഎസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല

You might also like

-