എസ്.എഫ്.ഐയെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍

കയ്യിലുണ്ടാവേണ്ടത് ആയുധങ്ങളല്ല, ആശയങ്ങളാണ് . എസ്എഫ്ഐക്കാരുടെ കയ്യില്‍ കഠാരയെങ്കില്‍ അടിത്തറയില്‍ പ്രശ്നമുണ്ട്. തിരിച്ചറിവ് നഷ്ടപ്പെടുന്നത് നേതൃത്വത്തിനാണെങ്കില്‍ തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

0

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഗൂണ്ടായിസം കാണിക്കുന്നത് ശരിയല്ല, ആയുധമല്ല ആശയമാണ് സാമൂഹ്യനീതിക്കുള്ള പോരാട്ടത്തിന് ആവശ്യമെന്നും വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഠാരയും കുറുവടിയുമായി വിദ്യാര്‍ഥികള്‍ കാമ്പസിലെത്തുന്നതിനെ ഗൗരവത്തോടെ കാണണം. നേതൃത്വത്തിന് തിരിച്ചറിവ് നഷ്ടപ്പെട്ടെങ്കില്‍ തിരുത്താന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

You might also like

-