വിഎസ് അച്യുതാനന്ദനും ചവറ എംഎല്‍എ വിജയന്‍ പിള്ളക്കും നിയമസഭ അവധി അനുവദിച്ചു.

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്റെ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും ചവറ എംഎല്‍എ വിജയന്‍ പിള്ളക്കും നിയമസഭ അവധി അനുവദിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നിയമസഭയില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും കഴിയാത്ത പശ്ചാത്തലത്തിലാണ് അവധി അനുവദിച്ചത്

0

തിരുവനന്തപുരം സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്റെ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും ചവറ എംഎല്‍എ വിജയന്‍ പിള്ളക്കും നിയമസഭ അവധി അനുവദിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നിയമസഭയില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും കഴിയാത്ത പശ്ചാത്തലത്തിലാണ് അവധി അനുവദിച്ചത്

ആരോഗ്യ പ്രശ്‌നങ്ങളാല്‍ തിരുവനന്തപുരത്തെ കവടിയാറുള്ള വീട്ടില്‍ വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദന്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിജയന്‍ പിള്ളയുടെ രോഗവിവരങ്ങള്‍ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. വിജയന്‍ പിള്ളയോടും കുടുംബാംഗങ്ങളോടും ചികിത്സിക്കുന്ന ഡോക്ടര്‍മാരോടും ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

You might also like

-