മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതി മാറ്റി
രണ്ടാംഘട്ട വോട്ടെടുപ്പ് മാർച്ച് മൂന്നിന് പകരം മാർച്ച് അഞ്ചിന് നടക്കും. ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും. മണിപ്പൂരിൽ ആകെ 60 സീറ്റുകളാണുള്ളത്. വോട്ടർ പട്ടിക പ്രകാരം ആകെ 20,56,901 സമ്മദിദായകരും സംസ്ഥാനത്തുണ്ട്.
ഇംഫാൽ | മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതി മാറ്റി . ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 27ന് നടത്താനായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇത് 28ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രണ്ടാംഘട്ട വോട്ടെടുപ്പ് മാർച്ച് മൂന്നിന് പകരം മാർച്ച് അഞ്ചിന് നടക്കും. ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും. മണിപ്പൂരിൽ ആകെ 60 സീറ്റുകളാണുള്ളത്. വോട്ടർ പട്ടിക പ്രകാരം ആകെ 20,56,901 സമ്മദിദായകരും സംസ്ഥാനത്തുണ്ട്.
അതേസമയം ഇതിനിടെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഹിൻഗാങ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.