റഷ്യക്കെതിരെ ആയുധമെടുത്ത് ഉക്രൈൻ ജനത ,18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടരുതെന്ന് വോളോഡിമിര്‍ സെലെന്‍സ്‌കി
ട്രക്കുകളില്‍ തോക്ക് പെട്ടികളിലാക്കി സന്നദ്ധ പ്രതിരോധ യൂണിറ്റുകള്‍ക്ക് നല്‍കുകയായിരുന്നു. ഇവരാണ് തോക്കുകള്‍ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നത്
കീവ് | ഉക്രൈനില്‍ റഷ്യന്‍ ആക്രമണം മൂന്നാം ദിവസവും തുടരുന്നതിനിടെ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുദ്ധമുഖത്ത് പോരാട്ടത്തിന് ഇറങ്ങിയിരിക്കുയാണ് യുക്രൈന്‍ ജനത. നിരവധി സാധാരണക്കാരണ് ആയുധമേന്തി യുദ്ധരംഗത്തേയ്ക്ക് കടന്നുവന്നിട്ടുള്ളതു . കഴിഞ്ഞദിവസം ഉക്രൈനിലെ ആളുകൾക്ക് സർക്കാർ ആയുധങ്ങൾ വിതരണം ചെയ്തിരുന്നു .ട്രക്കുകളില്‍ തോക്ക് പെട്ടികളിലാക്കി സന്നദ്ധ പ്രതിരോധ യൂണിറ്റുകള്‍ക്ക് നല്‍കുകയായിരുന്നു. ഇവരാണ് തോക്കുകള്‍ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. ഇതില്‍ പലരും ആദ്യമായാണ് തോക്ക് നേരില്‍ കാണുന്നതും തൊടുന്നതും. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടരുതെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട് .
അതേസമയം യുക്രൈനിലെ ആറ് നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മദ്ധ്യയുക്രൈനിലെ യുമനിലും, ഒഡേസിയിലും അടക്കമാണ് വ്യോമാക്രമണ സാധ്യത. ഇവിടെയുള്ള ജനങ്ങള്‍ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. മൂന്നാം ദിനത്തില്‍ വ്യോമാക്രമണത്തിലാണ് റഷ്യ ശ്രദ്ധചെലുത്തിയിട്ടുള്ളത് . കരയുദ്ധത്തില്‍ യുക്രൈന്‍ പ്രതിരോധം കണക്കിലെടുത്താണിത്.
ആയുധം താഴെ വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തിയിട്ടുണ്ട് ഇത് യുക്രൈന്‍ ജനതയ്ക്ക് പകരുന്ന കരുത്ത് ചെറുതല്ല. യുക്രൈനില്‍ നിന്ന് രക്ഷപെടാന്‍ സഹായം ചെയ്യാമെന്ന അമേരിക്കന്‍ നിലപാട് നിരസച്ച പ്രസിഡന്റിന്റെ നിലപാട് യുക്രൈന്‍ ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതാണ്. സേനയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജ പ്രചാരണം മാത്രമാണ്. ഔദ്യോഗിക വസതിക്ക് മുന്നില്‍ നിന്നുള്ള പുതിയ ട്വിറ്റര്‍ വീഡിയോയിലൂടെയാണ് സെലന്‍സ്‌കി കീഴടങ്ങാനൊരുക്കമല്ലെന്ന് വ്യക്തമാക്കിയത്. 3500 റഷ്യന്‍ സൈനികരെ വധിച്ചെന്നും ഇരുനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കിയിട്ടുണ്ടെന്നും ഉക്രൈന്‍ അവകാശപ്പെട്ടു. റഷ്യയുടെ 14 വിമാനങ്ങളും 8 ഹെലികോപ്റ്ററുകളും 102 ടാങ്കറുകളും തകര്‍ത്തെന്നാണ് യുക്രൈന്‍ സൈന്യം പറയുന്നത്. റഷ്യയുമായുള്ള ചര്‍ച്ചാവേദി ബെലാറസിന്‍ നിന്ന് ഇസ്രായേലിലേക്ക് മാറ്റണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. ബെലാറസ് എല്ലായിപ്പോഴും റഷ്യയ്ക്കൊപ്പം നില്‍ക്കുന്ന രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുക്രൈന്റെ പുതിയ ആവശ്യം.