“കേന്ദ്ര സഹകരണ മന്ത്രാലയം” സംസ്ഥാന സർക്കാറിന്റെ സഹകരണം സംസ്ഥാനങ്ങളേ തകർക്കാൻ

രാജ്യത്തിന്‍റെ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നയപരമായും നിയമപരമായുമുള്ള ചട്ടക്കൂട് തയ്യാറാക്കുമെന്ന് മാത്രമാണ് സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് വഴി ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്രത്തിന്‍റ് ന്യായം

0

തിരുവനന്തപുരം :സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രത്തിന്‍റെ തീരുമാനം ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സംസ്ഥാന സർക്കാർ. സഹകരണം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണ്. അതിനെ ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്ര നീക്കമെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നതെന്നും സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷവുമായി ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്നും ചർച്ചകൾക്കായി സർവകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്തിന്‍റെ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നയപരമായും നിയമപരമായുമുള്ള ചട്ടക്കൂട് തയ്യാറാക്കുമെന്ന് മാത്രമാണ് സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് വഴി ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്രത്തിന്‍റ് ന്യായം. എന്നാല്‍ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ചയ്‌ക്കോ ചര്‍ച്ചയ്‌ക്കോ കേന്ദ്രം തയ്യാറായിട്ടില്ല. സഹകരണം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണ്. ഇത് മറികടന്നുള്ള കേന്ദ്രനീക്കം സംസ്ഥാനത്തിന്‍റെ അധികാരത്തെ ദുര്‍ബലപ്പെടുത്തുമോ എന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക. സഹകരണ മന്ത്രാലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായാല്‍ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന്‍റെ ഭരണ-നിയന്ത്രണ കാര്യത്തിലെല്ലാം മന്ത്രാലയം ഇടപെടുമെന്നാണ് സൂചന.

You might also like

-