895 കോടി ആസ്തിയുള്ള കോൺ​ഗ്രസിലെ വിശ്വേശ്വർ റെഡ്ഡി; രാജ്യത്തെ സമ്പന്നനായ സ്ഥാനാർത്ഥി

"കോണ്ടാ വിശ്വേശ്വർ റെഡ്ഡി " കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽമത്സരിക്കുമ്പോഴ്അദ്ദേഹത്തിനെസമ്പാദ്യം 528 കോടിയായിരുന്നു 2019 ലെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അദ്ദേഹത്തിന്റെ സമ്പത്ത് 895 കോടി യായി വർധിച്ചു

0

ഹൈദരാബാദ്: ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും ധനികനായ സ്ഥാനാർത്ഥി ആരെന്നു ചോദിച്ചാൽ അതിന് ഒരു ഉത്തരമേയൊള്ളു സാക്ഷാൽ “കോണ്ടാ വിശ്വേശ്വർ റെഡ്ഡി ” കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽമത്സരിക്കുമ്പോഴ്അദ്ദേഹത്തിനെ
സമ്പാദ്യം 528 കോടിയായിരുന്നു 2019 ലെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അദ്ദേഹത്തിന്റെ സമ്പത്ത് 895 കോടി യായി വർധിച്ചു തെലുങ്കാനയിലെ കോൺ​ഗ്രസ് നേതാവും ചാവേല്ല ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കൊണ്ട വിശ്വേശ്വർ റെഡ്ഡിയുടെ വെളിപ്പെടുത്തലാണ് രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സ്ഥാനാർത്ഥിയുടെ കണക്കാക്കി ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്നത്. തെലങ്കാനയിലെ ഏറ്റവും പണക്കാരനായ സ്ഥാനാർത്ഥിയാണ് വിശ്വേശ്വർ റെഡ്ഡി. 895 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നത് .

വിശ്വേശ്വർ റെഡ്ഡിക്ക് സ്വന്തമായി 223 കോടിയുടെ ആസ്തിയുണ്ട്. വിശ്വേശ്വർ റെഡ്ഡിയുടെ ഭാര്യയും അപ്പോളോ ആശുപത്രി എംഡിയുമായ കെ സം​ഗീത റെഡ്ഡിയുടെ പേരിൽ 613 കോടിയുടെ ആസ്തിയുണ്ട്. വിശ്വേശ്വർ-സം​ഗീത ദമ്പതികളുടെ മകന്റെ പേരിൽ 20 കോടിയുടെ ആസ്തിയാണുള്ളത്. ഇത് കൂടാതെ സ്ഥാപന വസ്തുക്കളായി 36 കോടി രൂപയുടെ ആസ്തി അദ്ദേഹത്തിന്റെ പേരിൽ മാത്രമുണ്ട്. എന്നാൽ, റെഡ്ഡിയുടെ കുടുംബത്തിലെ ആർക്കും മോട്ടോർ സൈക്കിളോ ആഡംബര വാഹനങ്ങളോ ഒന്നും തന്നെയില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. പാർലമെൻറംഗമായിരിക്കെ അമേരിക്കൻ പേറ്റന്റിന് ഇന്ത്യയിൽ നിന്നുമുള്ള ഒരേയൊരു പാർലമെന്റേറിയനാണ് കോണ്ടാ വിശ്വേശ്വർ റെഡ്ഡി. നാമനിർദ്ദേശ പത്രികയിൽ പറഞ്ഞിട്ടുള്ള കണക്കുകൾ പരാക്രമം
രാജ്യത്തെ ഏറ്റവും ധനികനായ പാർലമെന്റ് അംഗം

കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റെഡ്ഡി നാമനിർദ്ദേശിക പട്ടിക സമർപ്പിച്ച ദിവസമാണ് സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. 2014-ൽ 528 കോടിയായിരുന്നു റെഡ്ഡിയുടെ ആസ്തി. തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവും എംപിയുമായ വിശ്വേശ്വര്‍ റെഡ്ഡി കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നത്.

You might also like

-