യുഎഇ പുതിയ വിസാ നിയമം പ്രവാസികള്‍ക്ക് ആശ്വാസ പകര്‍ന്ന് യുഎഇ വിസാ നിയമം.
നിലവിലുള്ള വിസയില്‍ നിന്ന് മറ്റൊരു വിസയിലേക്ക് മാറാന്‍ രാജ്യം വിടണമെന്നായിരുന്നു പൊതുവെ ഉണ്ടായ നി യമം. എന്നാല്‍ ഇനി രാജ്യം വിടാതെ ഇവിടെ തന്നെ വീസ മാറ്റത്തിന് സൗകര്യമൊരുക്കിയിരിക്കുകയാണ്.
ദുബായ് : വന്‍മാറ്റങ്ങളോടെയാണ് യുഎഇ പുതിയ വിസാ നിയമം ഇറക്കിയിരിക്കുന്നത്. രാജ്യത്തെ തൊഴില്‍- വിസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാണ് യുഎഇയില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.നിലവിലുള്ള വിസയില്‍ നിന്ന് മറ്റൊരു വിസയിലേക്ക് മാറാന്‍ രാജ്യം വിടണമെന്നായിരുന്നു പൊതുവെ ഉണ്ടായ നി യമം. എന്നാല്‍ ഇനി രാജ്യം വിടാതെ ഇവിടെ തന്നെ വീസ മാറ്റത്തിന് സൗകര്യമൊരുക്കിയിരിക്കുകയാണ്.സ്വകാര്യ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വിനോദസഞ്ചാര മേഖലയിലും ഉള്‍പ്പെടെ പുരോഗതി കൈവരിക്കാന്‍ ഉതകുന്ന തീരുമാനമാണ് യുഎഇ നടപ്പാക്കാനൊരുങ്ങുന്നത്.
തൊഴില്‍ വീസ കാലാവധി കഴിഞ്ഞും ജോലിയില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക വീസ അനുവദിക്കാനും യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കാനും രാജ്യത്ത് വിദ്യാഭ്യാസത്തിനെത്തുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ സ്റ്റൂഡന്റ് വിസ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യുഎഇയിലേക്ക് വരാന്‍ ഏര്‍പ്പെടുത്തിയ വിലക്കും എടുത്തു കളഞ്ഞു. പിഴയടച്ച് വീണ്ടും പുതിയ വീസയില്‍ രാജ്യത്തെത്താനുള്ള സംവിധാനവും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ അബുദാബിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.