ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍
'മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയ മകളാണിത്. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവളാണ് ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നത്. അത്രയ്ക്കും ധൈര്യമുള്ള കുട്ടിയായിരുന്നു. ഒരിക്കൽ പ്രശ്നങ്ങളറിഞ്ഞ് അച്ഛനിതിൽ ഇടപെടട്ടെ എന്ന് അവളോട് ചോദിച്ചിരുന്നു.
മലപ്പുറം | മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍. മഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ മരിച്ചത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
”മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയ മകളാണിത്. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവളാണ് ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നത്. അത്രയ്ക്കും ധൈര്യമുള്ള കുട്ടിയായിരുന്നു. ഒരിക്കൽ പ്രശ്നങ്ങളറിഞ്ഞ് അച്ഛനിതിൽ ഇടപെടട്ടെ എന്ന് അവളോട് ചോദിച്ചിരുന്നു. അച്ഛൻ ഇടപെടണ്ട, ഞാൻ ശരിയാക്കിക്കോളാമെന്നാണ് അവൾ പറഞ്ഞത്. എന്നോട് അവളൊന്നും തുറന്ന് പറയാറില്ല. കൂട്ടുകാരികളോടാണ് പറയുക. ഇപ്പോഴാണ് അത് മനസിലാക്കുന്നത്. ഒരിക്കൽ അവൾ ഫോണിൽ സംസാരിക്കുന്നത് കേട്ടു. ഏട്ടാ, ഞാനവിടെ നിന്നോളാം, എന്നെക്കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ലെന്ന്. അന്ന് ഞാൻ സംസാരിക്കാമെന്ന് പറഞ്ഞിട്ട് അവൾ സംസാരിക്കാൻ സമ്മതിച്ചില്ല. എല്ലാം അവൾ തന്നെ ശരിയാക്കി എടുക്കുമെന്നാണ് അവൾ പറഞ്ഞിരുന്നത്. ദേഹോപദ്രവം ഏൽപിക്കുമായിരുന്നു. ഒരിക്കൽ ഒരു കൂട്ടുകാരി വീട്ടിലെത്തിയപ്പോൾ അവളെ ഉപദ്രവിച്ചതിന്റെ പാടുകൾ ദേഹത്ത് കണ്ടു. അന്നും അതെക്കുറിച്ച് സംസാരിക്കാൻ അവൾ സമ്മതിച്ചില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം. പൊലീസ് അന്വേഷണത്തിൽ തൃപ്തരാണ്. അയാളെ മാതൃകാപരമായി ശിക്ഷിക്കണം. അവന്‍റെ ബൈക്കില്‍ പോലും അവളെ കയറ്റില്ലായിരുന്നു” വാസുദേവൻ
2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞു ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. സ്ത്രീധനം നല്‍കിയത് കുറവെന്നും പറഞ്ഞും പീഡിപ്പിച്ചുവെന്നും ജോലി ഇല്ലെന്ന് പറഞ്ഞും ഉപദ്രവമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണം എന്നാണ് ആവശ്യം. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്നമാണെന്നും അതൊക്കെ താന്‍ തന്നെ ശരിയാക്കുമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. അച്ഛന്‍ ഇടപെടേണ്ട കാര്യം വരുമ്പോള്‍ പറയാം എന്നാണ് പറഞ്ഞത്. എന്റെ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. ക്രിമിനല്‍ സ്വഭാവമാണ് അവന്. അവന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നതടക്കം ഇപ്പോള്‍ പുറത്ത് വരികയാണ്. സൗന്ദര്യമില്ലെന്ന് ഉള്‍പ്പടെ കാരണമായി പറഞ്ഞു. അവന്‍ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് – പെണ്‍കുട്ടിയുടെ അച്ഛന്‍ വിശദമാക്കി