തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരം കീഴടങ്ങി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ ബാലഭാസ്‌ക്കറിന്റെ മുൻ കോർഡിനേറ്ററും സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ വിഷ്ണു ഒളിവിലായിരുന്നു.

0

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചി ഡിആർഐ ഓഫീസിലാണ് വിഷ്ണു കീഴടങ്ങിയതെന്നാണ് വിവരം. ഡിആർഐ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ ബാലഭാസ്‌ക്കറിന്റെ മുൻ കോർഡിനേറ്ററും സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ വിഷ്ണു ഒളിവിലായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഡിആർഐയും ക്രൈംബ്രാഞ്ചും ഊർജിതമാക്കിയിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. അതിനിടെ മുൻകൂർ ജാമ്യത്തിനായി വിഷ്ണു ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ കോടതി തയ്യാറായില്ല. ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ വിഷ്ണു ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

Read more: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഒളിവിൽ കഴിയുന്ന വിഷ്ണു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

അതിനിടെ, ബാലബാസ്‌ക്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സുനിൽ കുമാറിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസും ബാലഭാസ്‌ക്കറിന്റെ അപകടമരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുനിൽകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത ആദ്യ രണ്ടു പേർ സുനിൽകുമാറും, സെറീന ഷാജിയുമായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് സുനിൽകുമാർ. പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.

You might also like

-