മാസ്കുകളുടെ ലഭ്യതകുറവ് പരസ്യമാക്കി ഡോക്ടറേ പോലീസ് കൈകൾ ബന്ധിച്ച് റോഡിലൂടെ വലിച്ചിഴച്ചു മർദിച്ചു

ഒരു പോലീസ് കോൺസ്റ്റബിൾ ഷർട്ട് ഊരി നഗ്നമാക്കിയ ശേഷം നെഞ്ചിൽ ചവിട്ടി തറയിലി ടുകയും പിന്നീട് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

0

വിശാഖപട്ടണം :ശനിയാഴ്ചയാണ് വിശാഖപട്ടണം പോലീസ് ഡോക്ടറെ ക്രൂരമായി മർദ്ദിക്കുകയും കൈകൾ കെട്ടി റോഡിളുടെ വലിച്ചിഴയ്ക്കുകയും ചെയ്തുത്  ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉപയോഗിക്കുന്ന എന്‍ 95 മാസ്കുകളുടെ ലഭ്യതകുറവ് തുറന്നുപറഞ്ഞതിന് സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്ത ഡോക്ടര്‍ക്ക് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണം പൊലീസാണ് അനസ്തേഷ്യ ഡോക്ടറായ സുധാകറിനെ ക്രൂരമായി പിടിച്ചുവെച്ച് റോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിച്ചത്. ഡോക്ടറുടെ കൈ പിറകിലേക്ക് കെട്ടിയ പൊലീസ് തുടരെ മര്‍ദ്ദിച്ച് ഓട്ടോയിലാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. അതെ സമയം സംഭവം കണ്ട് നിന്ന ആരും തന്നെ പൊലീസിനെതിരെ പ്രതികരിച്ചില്ലഒരു പോലീസ് കോൺസ്റ്റബിൾ ഷർട്ട് ഊരി നഗ്നമാക്കിയ ശേഷം നെഞ്ചിൽ ചവിട്ടി തറയിലി ടുകയും പിന്നീട് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

കഴിഞ്ഞ മാര്‍ച്ചിലാണ് ഡോക്ടര്‍ സുധാകര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാര്‍ക്കും തന്നെ എന്‍ 95 മാസ്ക് ലഭിക്കാത്ത കാര്യം പരസ്യമായി ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഒരെ മാസ്ക് തന്നെ തുടര്‍ച്ചയായി 15 ദിവസം ഉപയോഗിക്കേണ്ട ദുരവസ്ഥയിലാണ് തങ്ങളെന്നും ഡോക്ടര്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഏറെ വൈകാതെ തന്നെ വ്യാജ വാര്‍ത്ത ഉന്നയിച്ചു എന്നാരോപിച്ച് ഡോക്ടറെ ആരോഗ്യ വകുപ്പ് സസ്പെന്‍റ് ചെയ്യുകയാണുണ്ടായത്.

അതെ സമയം ഡോക്ടര്‍ക്കെതിരായ മര്‍ദ്ദനത്തില്‍ ആന്ധ്ര പ്രദേശില്‍ ശക്തമായ രാഷ്ടീയ വിവാദം ആളിപടരുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളായ ടി.ഡി.പി, സി.പി.ഐ എന്നിവര്‍ സംഭവം അപലപിക്കുകയും സംസ്ഥാനത്തെ ക്രമസമാധാന പാലനത്തെ വിമര്‍ശിക്കുകയും ചെയ്തു. അതെ സമയം ഡോക്ടറെ മര്‍ദ്ദിച്ചതില്‍ നാല് പൊലീസുകാരെ സസ്പെന്‍റ് ചെയ്തതായി വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ആര്‍.കെ മീന അറിയിച്ചു. ഡോക്ടര്‍ മദ്യപിച്ചിരുന്നതായും പൊലീസിനോട് സഹകരിക്കാതിരുന്നപ്പോള്‍ പൊലീസ് കൈകാര്യം ചെയ്യുകയായിരുന്നെന്നും കമ്മീഷണര്‍ വിശദീകരിച്ചു.

@Paul_Oommen
Andhra doctor tied-up, thrashed by Vizag cops. Cops claim doc psychologically disturbed & drunk. Same doc was suspended by Jagan govt two months ago, when he spoke up against lack of N-95 masks in govt hospital in Narsipatnam. Vizag top cop suspends constable for thrashing doc.
You might also like

-