അക്രമ ഹർത്താൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.
സിവില്‍ സ്റ്റേഷനു സമീപത്തെ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശശിക്ക് കണ്ണിന് പരുക്കേറ്റു. താമരശ്ശേരിയില്‍ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.പെരുമ്പാവൂര്‍ മാറംപിള്ളി, പകലോമറ്റം, ആലുവ എന്നിവിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പന്തളത്ത് നിന്നും പെരുമണ്ണിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന് നേരെയും കല്ലേറുണ്ടായി. കൊല്ലത്തും വയനാട്ടിലും തൃശൂര്‍ വടക്കാഞ്ചേരിയിലും കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടായി. തൃശൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പ് അടപ്പിച്ചു.
കൊച്ചി | പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നിരോധിച്ചിട്ടും ഹർത്താൽ നടത്തിയെന്നും കോടതി വിമർശിച്ചു. അക്രമം തടയാൻ അടിയന്തര നടപടി എടുക്കാനും കോടതി നിർദേശിച്ചു. ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തുടനീളം കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. അക്രമസാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി.കൊല്ലത്ത് പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കില്‍ പട്രോളിംഗ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയാണെന്ന് പരുക്കേറ്റ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ പത്രം കൊണ്ടുപോകുകയായിരുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായി.
കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ രണ്ടിടങ്ങളില്‍ കല്ലേറ് ഉണ്ടായി. ഉളിയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ധര്‍മ്മടം സ്വദേശി രതീഷിന് പരുക്കേറ്റു. വളപട്ടണം പാലത്തിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെ ഏഴരയോടെയാണ് കല്ലേറുണ്ടായി. കല്ലേറില്‍ അനഖ എന്ന പതിനഞ്ച് വയസുകാരിക്ക് പരുക്കേറ്റു.
കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ബെംഗളൂരുവിലേക്ക് പോകുന്ന ബസിന് നേരെയും സിവില്‍ സ്‌റ്റേഷനു സമീപത്ത് വെച്ചാണ് കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിക്കപ്പെട്ടത്. സിവില്‍ സ്റ്റേഷനു സമീപത്തെ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശശിക്ക് കണ്ണിന് പരുക്കേറ്റു. താമരശ്ശേരിയില്‍ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.പെരുമ്പാവൂര്‍ മാറംപിള്ളി, പകലോമറ്റം, ആലുവ എന്നിവിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പന്തളത്ത് നിന്നും പെരുമണ്ണിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന് നേരെയും കല്ലേറുണ്ടായി. കൊല്ലത്തും വയനാട്ടിലും തൃശൂര്‍ വടക്കാഞ്ചേരിയിലും കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടായി. തൃശൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പ് അടപ്പിച്ചു.
ആലപ്പുഴ വളഞ്ഞവഴില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, ടാങ്കര്‍ ലോറി, ട്രെയിലര്‍ ലോറി എന്നിവക്കെതിരെയാണ് കല്ലേറുണ്ടായത്. വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കല്ലെറിഞ്ഞ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പൊലിസിന്റെ കണ്ണില്‍ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടതെന്നാണ് വിവരം.തിരുവനന്തപുരത്തും കൊച്ചിയിലും സമരാനുകൂലികള്‍ ബസിന് നേര്‍ക്ക് കല്ലെറിഞ്ഞു. തലസ്ഥാനത്ത് കാട്ടാകടയിലും ആലുവ ചാലക്കല്‍ അട്ടക്കുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞത്. കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന് നേരെയാണ് ആദ്യം കല്ലേറുണ്ടായത്. കല്ലറ- മൈലമൂട് സുമതി വളവില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കോട്ടയത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് തടയുന്നുണ്ട്. ഈരാറ്റുപേട്ടയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ചെയ്യുന്നത്.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍.കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണെന്ന്് പോപ്പുലര്‍ ഫ്രണ്ട് വിമര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഹര്‍ത്താല്‍ കണക്കിലെടുത്ത് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കേരള, എംജി സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. കേരള നഴ്‌സിങ് കൗണ്‍സില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി. അതേസമയം പിഎസ്‌സി ഇന്ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.