അഫ്ഗാനിൽ വനിതകള്‍ക്കെതിരെയുള്ള അതിക്രമത്തിൽ – കമലാ ഹാരിസിന്റേയും, മിഷേല്‍ ഒബാമയുടെയും നിശ്ശബ്ദതയ്‌ക്കെതിരെ ലാറാ ട്രമ്പ്
കമലാ ഹാരിസ്, മിഷേല്‍ ഒബാമ എന്നിവരെ പോലെ സ്വാര്‍ത്ഥമതികളായ രണ്ടു ഡമോക്രാറ്റിക് വനിതകളെ ഞാന്‍ ഇതുവരെ ഭൂമുഖത്ത് കണ്ടിട്ടില്ല. ഞായറാഴ്ച ഫോക്‌സ് ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ ലാറ അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാനില്‍ വനിതകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും, അക്രമണങ്ങള്‍ക്കുമെതിരെ നിശ്ശബ്ദത പാലിക്കുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ എന്നിവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രമ്പിന്റെ മകന്റെ ഭാര്യ ലാറാ ട്രമ്പ് രംഗത്ത്.
കമലാ ഹാരിസ്, മിഷേല്‍ ഒബാമ എന്നിവരെ പോലെ സ്വാര്‍ത്ഥമതികളായ രണ്ടു ഡമോക്രാറ്റിക് വനിതകളെ ഞാന്‍ ഇതുവരെ ഭൂമുഖത്ത് കണ്ടിട്ടില്ല. ഞായറാഴ്ച ഫോക്‌സ് ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ ലാറ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ലക്ഷ്യം വെച്ചു അഫ്ഗാന്‍ വനിതകളെപോലെ സുരക്ഷിതരായി കഴിയുന്ന വനിതകള്‍ വേറെയില്ല എന്ന് നേരത്തെ അവകാശപ്പെട്ട ഇരുവരും ഇപ്പോള്‍ അഫ്ഗാനിലെ വനിതകളുടെ അവസ്ഥ അപ്രകാരമാണെന്ന് അഭിപ്രായപ്പെടാന്‍ ചങ്കൂറ്റം കാണിക്കാത്തതെന്താണെന്ന് ലാറ ചോദിച്ചു. താലിഭാന്‍ ഭരണത്തില്‍ വനിതകളുടെ സ്ഥിതി എന്താണെന്ന് ഇവര്‍ മനസ്സിലാക്കി പ്രതികരിക്കണമെന്നായിരുന്നു ലാറ പറഞ്ഞത്.
അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടതിനു മുമ്പുള്ള അഫ്ഗാന്‍ വനിതകളുടെ സ്ഥിതി ഇനി ഒരിക്കലും അവര്‍ക്ക് സ്വപ്‌നം കാണാനാകുമോ ലാറ ചോദിച്ചു. കമലാ ഹാരിസിന്റെ ഇപ്പോള്‍ സ്വീകരിച്ച നിലപാട് ഞങ്ങള്‍ ഒരിക്കലും മറക്കില്ല. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സ്ഥിതിയിലേക്ക് വൈസ് പ്രസിഡന്റ് കമലഹാരിസ് അധഃപതിച്ചിരിക്കുന്നുവെന്നും ലാറ ആരോപിച്ചു.