നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപറയരുതെന്ന് സംഘടനകളെ അറിയിച്ചിരുന്നു.പോലീസിൽ പരാതി നൽകില്ല നടി വിന്‍സി അലോഷ്യ
'ഞാനിതൊന്നും പുറത്തു പറഞ്ഞിട്ടില്ല. ഞാന്‍ സമര്‍പ്പിക്കേണ്ട പരാതി എവിടെയാണ് സമര്‍പ്പിച്ചതെന്നും അത് വളരെ സീക്രട്ടായിട്ടുള്ള ഒരു പരാതിയായിരുന്നുവെന്നും വിശ്വസിച്ചാണ് ഞാന്‍ പരാതി നല്‍കിയത്. അതെങ്ങനെ ലീക്കായെന്ന് എനിക്കറിയില്ല
കൊച്ചി |നടനെതിരെ പരാതി നല്‍കിയപ്പോള്‍ നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപറയരുതെന്ന് സംഘടനകളെ അറിയിച്ചിരുന്നുവെന്ന് നടി വിന്‍സി അലോഷ്യസ്. എന്നാല്‍ ഫിലിം ചേംബര്‍ സെക്രട്ടറി സജി നന്ത്യാട്ട് ആണ് എല്ലാം വെളിപ്പെടുത്തിയത്. തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കാര്യമാണ് അദ്ദേഹം ചെയ്‌തെന്നും വിന്‍സി പറഞ്ഞു . ഫിലിം ചേബറിനും സിനിമയുടെ ഇന്റേണല്‍ കംപ്ലെയ്ന്റ് അതോറിറ്റിക്കുമായിരുന്നു വിന്‍സി നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പരാതി കൊടുത്തത്. ആ പരാതികള്‍ പിന്‍വലിക്കുമെന്നും വിന്‍സി വ്യക്തമാക്കി.
”ഞാനിതൊന്നും പുറത്തു പറഞ്ഞിട്ടില്ല. ഞാന്‍ സമര്‍പ്പിക്കേണ്ട പരാതി എവിടെയാണ് സമര്‍പ്പിച്ചതെന്നും അത് വളരെ സീക്രട്ടായിട്ടുള്ള ഒരു പരാതിയായിരുന്നുവെന്നും വിശ്വസിച്ചാണ് ഞാന്‍ പരാതി നല്‍കിയത്. അതെങ്ങനെ ലീക്കായെന്ന് എനിക്കറിയില്ല. ഞാനായിട്ട് നടന്‍റെ പേരോ സിനിമയുടെ പേരോ പറയാനുദ്ദേശിച്ചിട്ടില്ല. പരാതി കൊടുക്കണമെന്ന് ഞാന്‍ വിചാരിച്ചതല്ല. പക്ഷേ ഇതിനൊരു പ്രൊസീജ്യറുണ്ട്. ഞാനെന്‍റെ നിലപാട് പറഞ്ഞു. അതിന് ഞാന്‍ വിചാരിച്ചതിന് അപ്പുറം മീഡിയ കവറേജ് ലഭിച്ചു. ഇതിന് ഉത്തരം പറയേണ്ട കുറേ ആളുകളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ഉത്തരം പറയേണ്ട കുറേയാളുകളുണ്ട്. അവര്‍ക്ക് ഇതിനെപ്പറ്റി അന്വേഷിച്ചേ പറ്റൂ. അതിന് വേണ്ടി ഞാന്‍ പരാതി സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് പരാതി നല്‍കിയത്. ഞാന്‍ ആരോപണം ഉന്നയിക്കുന്നത്. സിനിമക്കെതിരെയല്ല, നടനെതിരെയാണ്. എന്‍റെ കരിയറിൽ എന്നെ ഏറ്റവും നന്നായി പരിഗണിച്ച സിനിമ സെറ്റായിരുന്നു ഈ സിനിമ. അവിടെയൊരു ഐസി ഉണ്ടായിരുന്നു. നടനുമായി സംവിധായകരുള്‍പ്പെടെയുള്ളവര്‍ സംസാരിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഐസി മെമ്പര്‍ വന്ന് എന്നോട് പരാതിയുണ്ടോ എന്ന് ചോദിച്ചിരുന്നു.” സിനിമയുടെ ഭാവി മുന്നില്‍ കണ്ട് താനാണ് പരാതിയില്ലെന്ന് പറഞ്ഞതെന്നും വിന്‍സിപറഞ്ഞു
.സിനിമ സെറ്റിലെ എല്ലാവരും നന്നായി സഹകരിച്ചു. സംഭവത്തിൽ നടന് സംവിധായകൻ താക്കീത് നൽകിയിരുന്നുവെന്നും വിൻസി പ്രതികരിച്ചു. നടനെതിരെ പൊലീസിൽ പരാതി നൽകില്ല. കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്നും വിൻസി പറഞ്ഞു
ഇതിന്റെ പേരില്‍ നിയമനടപടികള്‍ ഒന്നും എടുക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. കൊടുത്ത പരാതി പിന്‍വലിച്ചാലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ആരെ വിശ്വസിച്ചിട്ടാണ് ഞാന്‍ ഇപ്പോള്‍ പരാതി കൊടുക്കേണ്ടത്? ആരുടെ മുന്നിലേക്കാണ് നിയമനടപടിയായി പോകേണ്ടത്? ഒരു സിംപിള്‍ ബ്ലഡ് ടെസ്റ്റ് നടത്തിയാല്‍ കിട്ടാവുന്ന കാര്യങ്ങളാണ് ഇതൊക്കെ. എന്നിട്ട് പൊലീസിന് പോലും ചില ആളുകളെ തൊടാന്‍ പറ്റുന്നില്ല എന്നുണ്ടെങ്കില്‍ ഞാന്‍ എവിടെ പോയിട്ടാണ് പരാതി കൊടുക്കേണ്ടത്? അതില്‍ മുന്നേ ഒരു ബോധ്യം ഉള്ളതുകൊണ്ടാണ് ഞാന്‍ ഒറ്റയ്ക്ക് ഒരു നിലപാട് എടുത്തത്. പരാതി കൊടുക്കണം എന്ന് പറഞ്ഞ്, ഒരുപാട് സംഘടനകള്‍ വന്നു. അവര്‍ തന്നെ നിയമം ലംഘിച്ച സാഹചര്യത്തില്‍ ഇനി ആരോടാണ് ഞാന്‍ പോയി പറയേണ്ടത്?
എന്നെ ഒന്നും പിന്നോട്ട് വലിക്കുന്നില്ല. ഞാന്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ നിന്നൂ എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ തെറ്റ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒന്നും എന്നെ പിന്നോട്ട് വലിക്കാതെ ഞാന്‍ സ്വന്തമായൊരു നിലപാട് എടുത്ത് അത് സോഷ്യല്‍ മീഡിയയില്‍ തുറന്ന് പറഞ്ഞ ആളാണ് ഞാന്‍. മറ്റുള്ളവരെ വിശ്വസിക്കാന്‍ നിന്നൂ എന്നതില്‍ ഞാന്‍ ഇപ്പോള്‍ ഖേദിക്കുന്നു. ഫിലിം ചേംബര്‍ പരാതി അങ്ങോട്ട് ആവശ്യപ്പെട്ട് വാങ്ങുകയായിരുന്നു. എന്നാലേ അവര്‍ക്ക് നടപടി എടുക്കാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞു. ഇന്റേണലിയും സിനിമയുടെയും നടന്റെയും പേര് പറയാതെ അവര്‍ക്ക് നല്ല രീതിയില്‍ നടപടികള്‍ എടുക്കാം. എന്തിന് അവര്‍ പുറത്ത് പറഞ്ഞു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഹിക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ എന്തിന് നമ്മള്‍ ആയിട്ട് അത് ഇട്ടുകൊടുക്കുന്നു?
എന്തു ഉദ്ദേശ ലക്ഷ്യമാണെങ്കിലും എന്ത് തന്നെയാണെങ്കിലും മീഡിയക്ക് മുന്നില്‍ ആളാവാന്‍ ആണെങ്കില്‍ പോലും പറയരുതായിരുന്നു. ഞാന്‍ ആ വ്യക്തിയെയും സംഘടനെയും വിശ്വസിച്ചതായിരുന്നു. ഞാന്‍ അയാളുടെ പേര് പുറത്ത് പറയുന്നതിലൂടെ ഒന്ന് കൂടെ നിലപാടുള്ളവളും ധൈര്യമുള്ളവളും എല്ലാം ആയി മാറും. ഞാന്‍ ആ പേര് പറയുന്നില്ല എന്നതിന് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. എന്റെ ശക്തമായ തീരുമാനത്തെ അവര്‍ മാനിക്കും എന്നതിന്റെ പുറത്താണ് പരാതി നല്‍കാമെന്ന് സംഘടനകളോടെല്ലാം വാക്ക് നല്‍കിയത്. അത് തെറ്റിച്ചത് ഒരാളാണ്. അത് ഒരേ ഒരു വ്യക്തിയാണെങ്കില്‍ പോലും നഷ്ടപ്പെടുന്നത് എല്ലാ സംഘടനകളോടും ഉള്ള വിശ്വാസമാണ്.
എനിക്കൊരു സമ്മര്‍ദ്ദവുമില്ല. ആകെ ഉണ്ടായിരുന്ന സമ്മര്‍ദ്ദം പരാതി കൊടുക്കണം എന്നതായിരുന്നു. ഈ പേരുകള്‍ പുറത്ത് വരില്ലെന്ന് അത്രയും ഉറപ്പ് വരുത്തിയ ശേഷമാണ് ഞാന്‍ പരാതി കൊടുത്തത്. ഇവര്‍ തന്നെ നിര്‍ബന്ധിച്ചതാണ്. എന്തിനായിരുന്നു എന്ന് എനിക്ക് അറിയില്ല. ഇനി വേറെ രണ്ട് സംഘടനകള്‍ കൂടിയുണ്ട്. എനിക്ക് ഇപ്പോള്‍ ആരിലും വിശ്വാസമൊന്നുമില്ല. പക്ഷെ മാന്യമായൊരു നിലപാട് എടുത്താല്‍ എനിക്ക് നന്ദിയുണ്ട്. മുന്നോട്ട് പോകുമ്പോഴും എന്തെങ്കിലും എനിക്ക് വന്നാല്‍ നിങ്ങളെ സമീപിക്കാന്‍ എനിക്ക് തോന്നും. എന്നെ പോലുള്ള ഒരു നൂറ് പെണ്‍കുട്ടികള്‍ക്ക് തോന്നും. സജി നന്ത്യാട്ടിന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി അയാള്‍ എന്റെ പരാതി ഉപയോഗിച്ചുവെന്ന് എനിക്ക് തോന്നുന്നു. കബിളിപ്പിക്കപ്പെട്ടത് ഞാന്‍ ആണ്.
ലഹരി ഉപയോഗത്തിന് ഒക്കെ മുന്നെ അഭിനേതാക്കളുടെ പ്രൈവസി കീപ്പ് ചെയ്യാനുള്ള കുറച്ച് പാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കണം എല്ലാ സംഘടനകള്‍ക്കും. ഒരു പരാതിക്കാരി വന്ന് പറയുന്ന കാര്യങ്ങള്‍ അത്രയും സുരക്ഷിതമായി വെക്കാനുള്ള ചങ്കുറപ്പ് എല്ലാ അംഗങ്ങളും ഉണ്ടാക്കി എടുക്കാന്‍ ആദ്യം പഠിക്ക്. എന്നിട്ടൊക്കെ ലഹരി ഒഴിവാക്കാനൊക്കെ നോക്കാം.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഇനി ഇപ്പോള്‍ ഞാന്‍ പരാതി കൊടുത്ത വ്യക്തി മാറി വരുന്നുണ്ടെങ്കില്‍ ഞാന്‍ വീണ്ടും അയാള്‍ക്കൊപ്പം അഭിനയിച്ചു എന്ന് വരും. പൊലീസും എക്‌സൈസും ബന്ധപ്പെട്ടാല്‍ ഒരു പരാതി നല്‍കാനൊന്നും ഞാന്‍ തയ്യാറാവില്ല പക്ഷെ അവര്‍ എന്തെങ്കിലും ചോദിച്ചാല്‍ അതിന് മറുപടി പറയുക തന്നെ ചെയ്യും. സജി നന്ത്യാട്ടിന് നല്‍കിയ പരാതി ഞാന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
എഎംഎംഎയിലെ അഡ്‌ഹോക് ഗ്രൂപ്പ് മുഴുവന്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അവര്‍ ഇതുവരെയും പറഞ്ഞ വാക്കിനോട് നീതി പുലര്‍ത്തിയിട്ടുണ്ട്. എനിക്ക് തന്ന വാക്കുകളോട് നീതി പുലര്‍ത്തിയിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”.അവർകൂട്ടിച്ചേർത്തു