ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ള അന്തരിച്ചു

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയാണ് വിജയന്‍ പിള്ള ഇടതു സ്വതന്ത്രനായി നിയമസഭയിലെത്തിയത്. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യമായി വിജയിച്ച ആർഎസ്.പി ഇതര നേതാവ് കൂടിയാണ് വിജയൻ പിള്ള.

0

കൊച്ചി :ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ള അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.അന്തരിച്ച ആര്‍.എസ്.പി നേതാവ് നാരായണന്‍ പിള്ളയുടെ മകന്‍ കൂടിയാണ് വിജയന്‍ പിള്ള. 1979ല്‍ പഞ്ചായത്ത് മെമ്പറായിട്ടാണ് വിജയന്‍ പിള്ളയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പ്രമുഖ വ്യവസായിയും സി.എം.പി (അരവിന്ദാക്ഷൻ വിഭാഗം) നേതാവും കൂടിയാണ് വിജയന്‍ പിള്ള.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയാണ് വിജയന്‍ പിള്ള ഇടതു സ്വതന്ത്രനായി നിയമസഭയിലെത്തിയത്. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യമായി വിജയിച്ച ആർഎസ്.പി ഇതര നേതാവ് കൂടിയാണ് വിജയൻ പിള്ള.

ബേബി ജോണിന്റെ വിശ്വസ്തനായി ആര്‍എസ്പിയിലുണ്ടായിരുന്ന വിജയന്‍പിള്ള ആര്‍എസ്പിയിലെ ഭിന്നതയെ തുടര്‍ന്ന് 2000ത്തില്‍ കോണ്‍ഗ്രസിലെത്തി. 2006ല്‍ എന്‍.കെ പ്രേമചന്ദ്രന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പിന്നീട് എ.കെ ആന്റണിയുടെ നിര്‍ബന്ധപ്രകാരം കോണ്‍ഗ്രസിലെത്തി ഡി.സി.സി സെക്രട്ടറിയായി.ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് വിജയന്‍പിള്ള യു.ഡി.എഫില്‍നിന്ന് അകന്നു.നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് ചവറയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി.

You might also like

-