ചോദ്യം ചെയ്യലിന് സമയം ആവശ്യപ്പെട്ട് വിജയ് സിനിമ മുടങ്ങിയാൽ കോടികളുടെ നഷ്ടം ഉണ്ടാകുമെന്നതിൽ കൂടുതൽ സമയം വേണം

ആദായ നികുതി വകുപ്പിന്റെ നടപടികളൊന്നും ബാധിക്കാതെ സിനിമയുടെ തിരക്കിലാണ് ഇളയദളപതി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ നവേലി ലീഗ്നേറ്റ കോര്‍പ്പറേഷന്റെ സ്ഥലത്തെ സൈറ്റിലാണ് വിജയ് ഉള്ളത്

0

ചെന്നൈ : സിനിമയുടെ തിരക്കായതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടന്‍ വിജയ് ആദായനികുതി വകുപ്പിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ഹാജരാകാമെന്നു കാണിച്ച് വിജയുടെ അഭിഭാഷകന്‍ ആദായനികുതി വകുപ്പിന് കാത്തു നൽകി . വിജയോട് ചോദ്യചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടു മൂന്നു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നടപടി.

ആദായ നികുതി വകുപ്പിന്റെ നടപടികളൊന്നും ബാധിക്കാതെ സിനിമയുടെ തിരക്കിലാണ് ഇളയദളപതി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ നവേലി ലീഗ്നേറ്റ കോര്‍പ്പറേഷന്റെ സ്ഥലത്തെ സൈറ്റിലാണ് വിജയ് ഉള്ളത് നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നടക്കുന്ന ചിത്രീകരണം മുടങ്ങുന്നത് നിര്‍മാതാവിന് കോടികളുടെ നഷ്ടമുണ്ടാക്കും.ആയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ ഹാജരാകന്‍ കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ മൂന്നു ദിവസത്തിനകം ചെന്നൈയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. ബിഗില്‍ സിനിമയില്‍ അഭിനയിച്ചതിന് താരത്തിനു മുപ്പത് കോടി രൂപ നല്‍കിയെന്നാണ് നിര്‍മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെയും പണമിടപാടുകാരനായ അന്‍പുചെഴിയന്റെയും മൊഴി .പ്രതിഫലത്തില്‍ ഏറിയ പങ്കും ഭൂമിയും കെട്ടിടങ്ങളുമായാണ് താരം കൈപ്പറ്റിയതെന്നും ഇരുവരുടെയും മൊഴിയിലുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച വിജയിന്റെ ചെന്നൈ പനയൂരിലെ വീട്ടില്‍ നിന്ന് ആധാരങ്ങളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തത്. പിടിച്ചെടുത്ത രേഖകളിലെ ആസ്തികള്‍ക്ക് നിലവിലെ വിപണി മൂല്യം കണക്കാക്കി നികുതി അടച്ചിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്.ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്.

ആദായനികുതി വകുപ്പിന്റെ 30 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിജയ് മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ മടങ്ങിയെത്തിയത്. വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വാർത്താക്കുറിപ്പും നേരത്തെ പുറത്തുവന്നിരുന്നു.

You might also like

-